Monday, October 30, 2017 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 24 Mar 2017 03.53 PM

ഞാനൊരു മലയാളി

uploads/news/2017/03/92934/NITHYANARESHinw.jpg

തെലുങ്ക് സിനിമയിലൂടെ അഭിനയലോകത്തെത്തിയ പുതുമുഖ നായിക നിത്യ നരേഷ് സിനിമ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്നു.

ജന്മം കൊണ്ട് മലയാളിയാണെങ്കിലും നിത്യ നരേഷിനെത്തേടി ഭാഗ്യമെത്തിയത് തെലുങ്ക് സിനിമയുടെ രൂപത്തിലാണ്. തെലുങ്കില്‍ അഭിനയിച്ച രണ്ടു സിനിമകളും നിത്യയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു.

പരസ്യ ചിത്രങ്ങളില്‍ സംവിധായക സഹായിയായി പ്രവര്‍ത്തിച്ച നിത്യയ്ക്ക് സിനിമയാണ് പാഷന്‍. മനസ്സില്‍ സൂക്ഷിക്കുന്ന മറ്റൊരു ആഗ്രഹം കൂടിയുണ്ട്- മലയാള സിനിമ. കേരളത്തെയും മലയാളത്തെയും ഏറെ സ്നേഹിക്കുന്ന നിത്യ നരേഷ് മലയാള സിനിമയുടെ ഭാഗമാകാനുള്ള കാത്തിരിപ്പിലാണ്.

എന്നെ സിനിമയിലെടുത്തേ!


ഞാന്‍ നിത്യ നരേഷ്. കേരിന്ത, നന്ദിനി നഴ്‌സിങ് ഹോം എന്നീ തെലുങ്ക് സിനിമകളില്‍ അഭിനയിച്ച സന്തോഷത്തിലാണ് ഞാന്‍. പഠിച്ചതൊക്കെ മുംബൈയിലാണ്. അമ്മ മലയാളിയാണ്.

ഹൈദരാബാദിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഞാന്‍. അച്ഛന്‍ എസ്.കെ. നരേഷ് നേവിയിലായിരുന്നു. അമ്മ ഹരിപ്രിയ വീട്ടമ്മയാണ്. അനിയത്തി നമ്യ.

ആദ്യ സിനിമ


ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഷൂട്ട് കണ്ടിട്ടാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. കേരിന്ത എന്ന മള്‍ട്ടി സ്റ്റാര്‍ തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

ആദ്യമായി നായികയാകുന്നത് നന്ദിനി നേഴ്സിങ് ഹോം എന്ന സിനിമയിലാണ്. യാദൃച്ഛികമായിട്ടാണ് സിനിമയില്‍ അവസരം കിട്ടിയതെങ്കിലും അഭിനയം എന്റെ വലിയൊരു സ്വപ്നമായിരുന്നു. ആഗ്രഹം സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.

uploads/news/2017/03/92934/NITHYANARESHinw1.jpg

ആലപ്പുഴയും കേരളവും


നാട്ടില്‍ തിരുവനന്തപുരത്ത് അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. അമ്മൂമ്മ മലയാളം പഠിപ്പിക്കും. അച്ഛന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് പല സ്ഥലങ്ങളില്‍ താമസിച്ചതുകൊണ്ട് ദക്ഷിണേന്ത്യന്‍ ഭാഷകളൊക്കെ അത്യാവശ്യം അറിയാം.

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാന്‍ എനിക്കൊരുപാട് ഇഷ്ടമാണ്. സംസ്‌ക്കാരവും പാരമ്പര്യവുമൊക്കെ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. കഴിഞ്ഞ തവണ ആലപ്പുഴയില്‍ പോയി. കിഴക്കിന്റെ വെനീസ് നല്ലൊരനുഭവമായിരുന്നു.

ഫോട്ടോഗ്രഫി ഏറെ ഇഷ്ടം


ഫോട്ടോഗ്രഫിയാണെന്റെ ഹോബി. മാസ് കമ്മ്യൂണിക്കേഷനില്‍ പിജി ചെയ്തശേഷം പരസ്യ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. സിനിമയാണെന്റെ പാഷന്‍.

ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായിട്ട് ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. മീഡിയയില്‍ ജോലി ചെയ്യാനാണ് താല്‍പര്യം. സംവിധായികയാകാനും ആഗ്രഹമുണ്ട്.

മലയാള സിനിമ


നാട്ടില്‍ പോകുമ്പോഴൊക്കെ മലയാള സിനിമകള്‍ കാണും. അടുത്തിടെ കണ്ടതില്‍ എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമ ഒരുപാടിഷ്ടമായി. മോഹന്‍ലാലാണ് എന്റെ ഫേവറേറ്റ് നടന്‍. പൃഥ്വിരാജിനെയും ഇഷ്ടമാണ്.

മലയാളത്തില്‍ സംവിധായകരും നടന്മാരും മറ്റ് അണിയറ പ്രവര്‍ത്തകരും വളരെ ഡെഡിക്കേറ്റഡാണ്. അവര്‍ക്കെല്ലാവര്‍ക്കും സിനിമയാണ് പാഷന്‍. എനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. നല്ല അവസരങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്.

അശ്വതി അശോക്

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW