Friday, September 21, 2018 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Mar 2017 01.21 PM

അടുക്കള നുറുങ്ങുകള്‍

uploads/news/2017/03/92244/Weeklykicthntips220317.jpg

1. ജാം കട്ടിയായാല്‍


ജാമിരിക്കുന്ന പാത്രം നല്ല ചൂടുള്ള വെള്ളത്തിലിറക്കി കുറച്ചു നേരം വെച്ചാല്‍ ജാം മൃദുവായിക്കിട്ടും.

2 .മാവില്‍ വെള്ളം കൂടിപ്പോയാല്‍


ഇഡ്ഢലിമാവിന് വെള്ളം കൂടിപ്പോയാല്‍ അല്പം ചൗവ്വരി അരച്ചുചേര്‍ത്താല്‍ മതിയാകും. മാവ് കുറുകിവരും.

3. ഗ്രീന്‍പീസ് വെന്തുകിട്ടാന്‍


ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ ഒരു സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്തുനോക്കൂ. ഗ്രീന്‍പീസ് നന്നായി വെന്തുകിട്ടും.

4. സ്വാദേറിയ തക്കാളിക്കറിക്ക്


അടുപ്പില്‍ നിന്ന് കറിവാങ്ങുമ്പോള്‍ അല്പം കടുകും ഉഴുന്നുപരിപ്പും കൂടി മൂപ്പിച്ച് അതിലേക്ക് ചേര്‍ത്താല്‍ തക്കാളിക്കറിക്ക് രുചി കൂടും.

5. ചമ്മന്തി കുഴഞ്ഞുപോയാല്‍


ചമ്മന്തി കുഴഞ്ഞുപോയാല്‍ കുറച്ച് ചുവന്നുള്ളി കൂടി ചേര്‍ത്ത് അരച്ചാല്‍ മതി. ചമ്മന്തിക്ക് സ്വാദ് കൂടും.

6. എണ്ണ തെളിയാന്‍


പലഹാരം ഉണ്ടാക്കിയ എണ്ണ കലങ്ങിപ്പോയാല്‍ അതില്‍ ഉരുളക്കിഴങ്ങ് ചിച്‌സ് ഉണ്ടാക്കിയാല്‍ മതി. എണ്ണ തെളിയും.

7. ഐസിംഗ് അലിയാതെ


കേക്കിന് മുകളില്‍ അലങ്കരിച്ച ഐസിംഗ് അലിഞ്ഞുപോകാതിരിക്കാന്‍ പൊടിച്ച പഞ്ചസാര അതിനു മുകളില്‍ വിതറിയാല്‍ മതിയാകും.

8. കൂട്ടുകറി കുറുകിപ്പോയാല്‍


കൂട്ടുകറി കുറുകിപ്പോയാല്‍ ഒരു ഗ്‌ളാസ്സ് തേങ്ങാപ്പാല്‍ ചേര്‍ത്ത് കറി ഒന്നുകൂടി ചൂടാക്കിയെടുത്താല്‍ മതിയാകും.

9. കപ്പ പുഴുങ്ങുമ്പോള്‍


കപ്പ പുഴുങ്ങുമ്പോള്‍ അല്പം പാല്‍ ചേര്‍ത്ത് പുഴുങ്ങിയാല്‍ കൂടുതല്‍ സ്വാദ് കിട്ടും.

10. കാപ്പിപ്പൊടി കട്ടപിടിക്കാതിരിക്കാന്‍


കാപ്പിപ്പൊടി ചില്ലുകുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അത് കട്ടപിടിക്കില്ല.

11. എരിവ് അധികമായാല്‍


കറിയില്‍ എരിവ് അധികമായാല്‍ ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക. എരിവ് കുറയുമെന്നു മാത്രമല്ല, നല്ല രുചിയും കിട്ടും.

12. സവാള കേടാകാതിരിക്കാന്‍


മുറിച്ച സവാള കേടാകാതിരിക്കാന്‍ അതില്‍ അല്പം വെണ്ണ പുരട്ടി വച്ചാല്‍ മതിയാകും.

Ads by Google
Ads by Google
Loading...
TRENDING NOW