Friday, September 21, 2018 Last Updated 15 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 03.50 PM

അടുക്കളയരങ്ങ്

uploads/news/2017/03/91924/kichitntips.jpg

അടുക്കളസൗകര്യങ്ങള്‍ എത്രയായാലും അത് അധി കമാകില്ല. ആധുനികതയും കലയും ഒത്തിണങ്ങുന്ന മോഡുലാര്‍ കിച്ചണ്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞി രിക്കുന്നു.

അകത്തളങ്ങളിലെ റാണിയാണ് അടുക്കള. സ്വാദും മണവും ഗുണവും ഒത്തിണങ്ങുന്ന കലവറ. കലവറയിലെ ഒരുക്കങ്ങളില്‍ ഏറ്റവും പ്രധാനം സ്വാദൂറും പലഹാരങ്ങള്‍ മാത്രമല്ല, സര്‍വ്വവിധ സജ്ജീകരണങ്ങളും നിറഞ്ഞ ഒരു മുറി കൂടിയാണ്.

ഫൗണ്ടേഷന് ശേഷം ഏറ്റവും ചെലവേറിയതും സമയക്കൂടുതലുള്ളതും അടുക്കള നിര്‍മ്മാണത്തിനാണ്. പ്ലാനിംഗില്‍ തുടങ്ങി നിര്‍മ്മാണത്തിന്റെ അവസാനഘട്ടം വരെ അടുക്കളയില്‍ ശ്രദ്ധ ചെലുത്തിയാലേ മതിയാവൂ. അമിതച്ചെലവിനേക്കാളേറെ ആവശ്യമുള്ള സൗകര്യങ്ങളാണ് അടുക്കളയില്‍ പ്രധാനം.

തുടങ്ങാം പ്ലാനിംഗിലൂടെ


വീടു നിര്‍മ്മാണത്തില്‍ ഏറ്റവും പ്രയാസമേറിയതും ശ്രദ്ധിക്കേണ്ടതുമായത് അടുക്കളനിര്‍മ്മാണമാണ്. അടുക്കളയുടെ പണി തുടങ്ങും മുമ്പ് എന്തൊക്കെയാണ് അതിനുള്ളില്‍ ആവശ്യമെന്ന് തീരുമാനിക്കുക. ഡിസൈനറുടെ സഹായത്തോടെ അതിനാവശ്യമായ സജ്ജീകരണം തുടങ്ങാം.

ഓരോ ഉപകരണങ്ങളുടെ സ്ഥാനം, അതിനാവശ്യമായ ഇലക്ട്രിക്, പ്ലംബിങ്ങ് സ്ഥാനങ്ങളും ഈ പ്ലാനിംഗില്‍ ഉണ്ടാവണം. ഫ്രിഡ്ജ്, മിക്‌സി, കുക്കിംഗ് ഗ്യാസ്, ഓവന്‍, വാട്ടര്‍ പ്യൂരിഫയര്‍, ടോസ്റ്റര്‍, ജ്യൂസര്‍ എന്നിവയെല്ലാം എവിടെ സ്ഥാപിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിക്കണം. ഏതു സ്ഥലത്ത് എത്രത്തോളം വെളിച്ചം ആവശ്യമാണെന്നും പ്ലാനില്‍ വേണം.

പഴയ അടുക്കളയ്ക്ക് രൂപമാറ്റം നടത്തുമ്പോഴും ഇതേ പ്ലാനിംഗ് ആവശ്യമാണ്. ഓരോരുത്തരുടെയും പാചകരീതി വ്യത്യസ്തമാണ്. അതുകൊണ്ട് വേറെ അടുക്കളയോട് ഇതിന് സാദൃശ്യം തോന്നുകയില്ല. പ്ലാനിംഗ് കഴിഞ്ഞാല്‍ പിന്നെ നിര്‍മ്മാണം തുടങ്ങാം.

uploads/news/2017/03/91924/kichitntips1.jpg

1. പ്ലാനിംഗിനു ശേഷം നിര്‍മ്മാണം

2. നിത്യേന ഉപയോഗിക്കുന്ന പാത്രങ്ങള്‍, പാചകത്തിനാവശ്യമായ പൊടിവര്‍ഗ്ഗങ്ങള്‍, എണ്ണ എന്നിവയൊക്കെ കൈയ്യെത്തും ദുരത്തുണ്ടാവണം. കുക്കിംഗ് സ്‌പേസിലാവണം ഇവയൊക്കെ ഉണ്ടാവേണ്ടത്.

3. പ്ലാറ്റ്‌ഫോം സ്‌ളാബ്, കോണ്‍ക്രീറ്റ് സ്‌കര്‍ട്ടിംഗ് എന്നിവ പഴയ രീതിയാണ്. നവീന അടുക്കളയില്‍ പ്ലൈവുഡും തടികളുമൊക്കെയാണ് ഈ സ്ഥാനം കവര്‍ന്നത്. ബോക്‌സുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിനുള്ളില്‍ സാധനങ്ങള്‍ അടുക്കിവയ്ക്കാന്‍ വയര്‍ ബാസ്‌ക്കറ്റുകള്‍ വയ്ക്കാം.

4. പാത്രം കഴുകുന്ന സിങ്കിനു താഴെയുള്ള സ്ഥലത്ത് വേസ്റ്റ് ബിന്‍, ഡിറ്റര്‍ജന്റ് റാക്ക് എന്നിവ സ്ഥാപിക്കാം.

5. സിങ്കിനു മുകളിലുള്ള കബോഡില്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍ എന്നിവയ്ക്കുള്ള റാക്ക് കൊടുക്കാം.

6. കിച്ചണ്‍ ക്യാബിനറ്റുകള്‍ക്ക് തടിയുടേയും എം.ഡി.എഫിന്റേയും പ്ലൈവുഡിന്റേയും ഡോറുകള്‍ നല്‍കി നല്ല ഫിനിഷിംഗ് കൊടുക്കാം.

7. സ്പൂണുകള്‍, കത്തികള്‍ എന്നിവയ്ക്ക് വിവിധ വലുപ്പത്തിലുള്ള ട്രേകള്‍, എണ്ണയും മറ്റ് കുപ്പികളും സൂക്ഷിക്കാന്‍ ബോട്ടില്‍ പുള്‍ ഔട്ട്, പാത്രങ്ങളുടെ വലിപ്പമനുസരിച്ചുള്ള ബാസ്‌ക്കറ്റുകള്‍ എന്നിവ സ്ഥലം ലാഭിക്കുക മാത്രമല്ല ഉപകാരപ്രദവുമാണ്. വാരിവലിച്ചിടാതെ വൃത്തിയായി അടുക്കിവയ്ക്കാനും ഇത് സഹായിക്കും.

8. വയര്‍ ബാസ്‌ക്കറ്റുകള്‍ 800 രൂപ മുതലുള്ള പി.വി.സി കോട്ടിങ്ങിലും 1000 രൂപ മുതലുള്ള സെ്റ്റയിന്‍ലെസ്സ് സ്റ്റീല്‍ ഫിനിഷിലും വിപണയില്‍ സുലഭമാണ്.

9. ഗ്ലാസ് ഷട്ടറുകളും ഗ്ലാസ് ഷെല്‍ഫുകളുമുള്ള വോള്‍ യൂണിറ്റുകളില്‍ ക്രോക്കറി സെറ്റുകള്‍ അടുക്കിവയ്ക്കാം. രാത്രികാലങ്ങളില്‍ ഉപയോഗിക്കാന്‍ ചെറിയ ലൈറ്റുകളും ഇതിനുള്ളില്‍ സ്ഥാപിക്കാം.

10. വോള്‍ ടൈലുകളില്‍ മിഡ്‌വേ യൂണിറ്റുകള്‍ സ്ഥാപിച്ച് ടവല്‍ റോഡ്, നൈഫ് ഹോള്‍ഡര്‍ എന്നിവ ഘടിപ്പിക്കാം.

11. അടുക്കളയിലെ ഫ്‌ളോറിംഗിന് കടും നിറത്തിലുള്ള വെര്‍ട്ടിഫൈഡ് ടൈലുകളാണ് നല്ലത്.

12. പാചകം ചെയ്യുന്ന സ്‌പേസ് അതായത് പ്രിപറേഷന്‍ ഏരിയായില്‍ പാത്രങ്ങള്‍ കഴുകുന്ന സിങ്കും, പച്ചക്കറികള്‍ കഷ്ണങ്ങളാക്കി മാറ്റിവയ്ക്കാനുള്ള സ്‌പേസും വേണം.

13. ചെറിയ അടുക്കളയാണെങ്കില്‍ കബോഡിനു പകരം ഡ്രോയറുകള്‍ കൊടുക്കാം. സാധനങ്ങള്‍ മറിഞ്ഞു വീഴാത്ത തരം തിരിച്ചു വയ്ക്കാവുന്ന സോഫ്റ്റ് ക്ലോസ് ടാന്‍ഡം ബോക്‌സ് സ്ഥാപിക്കാം. കുപ്പികള്‍, വലിയ പാത്രങ്ങള്‍, ഗ്ലാസുകള്‍,പ്ലേറ്റുകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പാര്‍ട്ടീഷനുകള്‍ ഇതിനുള്ളിലുണ്ടാകും.

14. ടാന്‍ഡം ബോക്‌സ് വയ്ക്കുന്ന അടുക്കളയില്‍ കബോഡിന്റെ വാതില്‍ മുകളിലേക്കു തുറക്കുന്ന രീതിയില്‍ നിര്‍മ്മിക്കാം. ഫ്‌ളാപ്പ് ഫിറ്റിംഗ്, അവന്റോസ് സിസ്റ്റം എന്നിവ ഇതിനായി ഉപയോഗിക്കാം.

15. എല്‍, സി എന്നീ ആകൃതിയിലുള്ള അടുക്കളയില്‍ കോര്‍ണര്‍ സ്‌പേസ് ഉപയോഗപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. മാജിക് കോര്‍ണര്‍, ഹാഫ് മൂണ്‍ ആക്‌സസറീസ് എന്നിവയാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാം.

uploads/news/2017/03/91924/kichitntips2.jpg

16. നിറങ്ങളിലുള്ള വൈവിധ്യവും കൂട്ടിച്ചേര്‍ക്കലുകള്‍ ഇഷ്ടമല്ലാത്തവര്‍ക്കും കബോഡുകള്‍ക്ക് മുകളില്‍ ഗ്രാനെറ്റ് ഉപയോഗിക്കാം.

17. ഗ്യാസ് സിലിണ്ടര്‍ കിച്ചണു പുറത്തു വച്ച് കോപ്പര്‍ പൈപിങ്ങ് ചെയ്യാം.

18. കിച്ചണില്‍ ഐലന്റ് കൗണ്ടര്‍ കൊടുത്താല്‍ പ്രിപറേഷന്‍ കൗണ്ടറായോ ബ്രേക് ഫാസ്റ്റ് കൗണ്ടറായോ ഉപയോഗിക്കാം. കിച്ചണ്‍ കൗണ്ടറുകളേക്കാള്‍ ഉയരം കൂടുതലുള്ള സ്റ്റൂളുകള്‍ ഇട്ടാല്‍ ജോലിക്കിടയില്‍ കുട്ടികള്‍ക്ക് ആഹാരം നല്‍കാനോ പഠിപ്പിക്കാനോ സാധിക്കും.

19. സ്‌റ്റോറേജുകള്‍ നല്‍കുമ്പോള്‍ എല്ലാ സാധനങ്ങള്‍ക്കും പ്രത്യേകം സ്ഥലം കണ്ടെത്തണം. എല്ലാത്തിനും സ്ഥലം നല്‍കുന്ന സ്‌റ്റോറേജ് സ്‌പേസ് നിര്‍ബന്ധമാണ്.

20. സ്‌റ്റോര്‍ റൂം ഇല്ലാത്തവര്‍ ടോള്‍ യൂണിറ്റ് ബാസ്‌ക്കറ്റുകള്‍ ഉപയോഗിക്കുക. വിവിധ ഡ്രോയറുകള്‍ ഉള്ളതോ, ഒരു ഷട്ടര്‍ മാത്രമുള്ളതോ, കബോഡിലും ഡോറിലും പ്രത്യേകം ഷെല്‍ഫള്ളതോ ആയ ടോള്‍ യൂണിറ്റുകള്‍ ലഭ്യമാണ്.

21. കബോഡുകളുടെ ഉയരം പോലും ഉപയോഗിക്കുന്ന വ്യക്തിയ്ക്കനുസരിച്ച് പണിയുന്നതാണുത്തമം.

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW