Tuesday, March 21, 2017 Last Updated 33 Min 39 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.55 AM

മാതൃഭാഷയില്‍ പത്തുമാര്‍ക്കിന്റെ ചോദ്യം പി.എസ്‌.സി. അംഗീകരിച്ചു

uploads/news/2017/03/91764/k4.jpg

തിരുവനന്തപുരം: മാതൃഭാഷയിലെ ചോദ്യങ്ങള്‍ പരീക്ഷയ്‌ക്ക്‌ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തയാറാക്കിയ പതിനഞ്ച്‌ മൊഡ്യൂളുകള്‍ പി.എസ്‌.സി. യോഗം അംഗീകരിച്ചു.
ഒന്നാംഘട്ടമെന്ന നിലയില്‍ സെക്രട്ടേറിയറ്റ്‌/പി.എസ്‌.സി അസിസ്‌റ്റന്റ്‌, കമ്പനി/ കോര്‍പ്പറേഷന്‍ അസിസ്‌റ്റന്റ്‌ എന്നീ പരീക്ഷകളുടെ ബിരുദതല ചോദ്യങ്ങള്‍ക്ക്‌ മലയാളം, കന്നട, തമിഴ്‌ എന്നീ ഭാഷകളില്‍ നിന്നുള്ള പത്തു മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.
വകുപ്പുതല പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിന്റെ സോഫ്‌റ്റ്‌വെയര്‍ വികസിപ്പിക്കാനായി സി.ഡിറ്റിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ പരീക്ഷ വ്യാപിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ പഠിക്കുന്നതിന്‌ എന്‍.ഐ.സി. യെ ചുമതലപ്പെടുത്തും. കേരള ഭൂവികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഓവര്‍സിയര്‍ ഗ്രേഡ്‌ 2/ഡ്രാഫ്‌റ്റ്‌സ്‌മാന്‍ ഗ്രേഡ്‌ 2, ഫോം മാറ്റിക്‌സ്‌ ഇന്ത്യാ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്‌റ്റന്റ്‌ തസ്‌തികകളിലേക്ക്‌ അഭിമുഖം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി.

Ads by Google
Tuesday 21 Mar 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW