Monday, May 28, 2018 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.50 AM

കൊളീജിയം : സര്‍ക്കാരിന്‌ സുപ്രീം കോടതി മാര്‍ഗരേഖ

uploads/news/2017/03/91723/d3.jpg

ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്‌ജിമാരെ നിയമിക്കുന്നതിനുള്ള സംവിധാനമായ കൊളീജിയം രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ മാര്‍ഗരേഖ (എം.ഒ.പി) കേന്ദ്ര സര്‍ക്കാരിന്‌ അയച്ചുവെന്ന്‌ സുപ്രീംകോടതി. ചീഫ്‌ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇതോടെ, കൊളീജിയവുമായി ബന്ധപ്പെട്ട 17 മാസം നിണ്ട അനിശ്‌ചിതത്വത്തിനും ജുഡീഷ്യറിയും കേന്ദ്രവുമായുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കും അവസാനമായി.
കൊളീജിയം തയാറാക്കിയ മാര്‍ഗരേഖ കഴിഞ്ഞ 14ന്‌ അയച്ചിട്ടുണ്ടെന്ന്‌ കോടതിക്ക്‌ പുറത്ത്‌ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും വ്യക്‌തമാക്കി. മാര്‍ഗരേഖ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്‌ച മുമ്പാണ്‌ ഇതിന്‌ അന്തിമ രൂപം നല്‍കിയത്‌.
കൊളീജിയം രൂപീകരിക്കുന്നതു സംബന്ധിച്ച്‌ സര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള തര്‍ക്കം ജഡ്‌ജിമാരുടെ നിയമനത്തെ ബാധിച്ചിരുന്നു. ഇത്‌ ഇരു അധികാരകേന്ദ്രങ്ങളുമായുള്ള ഏറ്റുമുട്ടലായി മാറി. ഇക്കാരണത്താല്‍ ഒരുവര്‍ഷത്തിലേറെയായി വിവിധ ഹൈക്കോടതികളില്‍ ജഡ്‌ജിമാരുടെ ഒഴിവുകള്‍ കൂടി. പുതിയ തീരുമാനത്തോടെ ഇതിനെല്ലാം മാറ്റംവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
ദേശീയസുരക്ഷ മുന്‍നിര്‍ത്തി ജഡ്‌ജിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്‌ചയിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ്‌ കൊളീജിയം മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്‌. ഇതിന്‌ അന്തിമരൂപം നല്‍കാനായി ഏഴു യോഗങ്ങളാണ്‌ കൊളീജിയം ചേര്‍ന്നത്‌. ജസ്‌റ്റിസുമാരായ ദീപക്‌ മിശ്ര, ജെ.ചെലമേശ്വര്‍, രഞ്‌ജന്‍ ഗോഗോയ്‌, മദന്‍ ബി. ലോകര്‍ എന്നീ മുതിര്‍ന്ന ജഡ്‌ജിമാരാണ്‌ കൊളീജിയത്തിലെ മറ്റംഗങ്ങള്‍.
രാജ്യത്തെ ഹൈക്കോടതികളിലെ ജഡ്‌ജിമാരുടെ ഒഴിവുകള്‍ നികത്തുന്ന നടപടി യുദ്ധകാലാടിസ്‌ഥാനത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ വ്യക്‌തമാക്കി. ജഡ്‌ജിമാരുടെ എണ്ണം 25 ശതമാനം വര്‍ധിപ്പിക്കാന്‍ മൂന്നംഗ ബെഞ്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദേഹം വ്യക്‌തമാക്കി.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Tuesday 21 Mar 2017 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW