Tuesday, March 21, 2017 Last Updated 43 Min 48 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.50 AM

പ്രസവാനുകൂല്യ ഭേദഗതി ബില്‍ പാസായി , പൂര്‍ണ ശമ്പള ആനൂകൂല്യങ്ങളോടെ പ്രസവാവധി ആറുമാസം

uploads/news/2017/03/91722/d2.jpg

ന്യൂഡല്‍ഹി: പ്രസവാനുകൂല്യ ഭേദഗതി ബില്ല്‌ രാജ്യസഭ ശബ്‌ദവോട്ടോടെ പാസാക്കി. ഗര്‍ഭം അലസിപ്പോകുന്നവര്‍ക്ക്‌ ആറുമാസത്തെ അവധി, അനാരോഗ്യം ബാധിച്ചവര്‍ക്ക്‌ ഒരുമാസം അവധി, പ്രസവാവധിക്കു ശമ്പളം കുറയ്‌ക്കാതിരിക്കല്‍ എന്നിവയാണു ബില്ലിലെ പുതിയ വ്യവസ്‌ഥകള്‍.
പൂര്‍ണ ശമ്പള ആനൂകൂല്യങ്ങളോടെ പ്രസവാവധി ആറുമാസമാക്കാനുള്ള നിയമ ഭേദഗതിയാണു ബില്ലില്‍ പ്രധാനം. ഇതോടെ ശമ്പളാനുകൂല്യങ്ങളോടെ പ്രസവാവധി 12 ആഴ്‌ചയില്‍നിന്ന്‌ 26 ആഴ്‌ചയായി വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ്‌ 11ന്‌ ബില്‍ രാജ്യസഭ പാസാക്കിയിരുന്നെങ്കിലും ഭേദഗതികള്‍ക്കു ശേഷം വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു. ഭേദഗതി വരുത്തിയ ബില്‍ ഈ മാസം 9ന്‌ ലോക്‌സഭ പാസാക്കിയിരുന്നു. 1961ലെ പ്രസവാനുകൂല്യ നിയമത്തില്‍ ഭേദഗതി വരുത്തിയാണു കുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മമാര്‍ക്ക്‌ അനുകൂലമായ നിയമം ഏര്‍പ്പെടുത്തുന്നത്‌. രണ്ടു കുട്ടികളെ വരെ പ്രസവിക്കുന്നവര്‍ക്ക്‌ ആറുമാസത്തെ അവധി ആനൂകൂല്യം ലഭിക്കും. രണ്ടില്‍ കൂടുതല്‍ കുട്ടികളുടെ കാര്യത്തില്‍ പ്രസവാവധി 12 ആഴ്‌ച തന്നെയായിരിക്കും. മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാര്‍ക്കു 12 മാസം അവധി ലഭിക്കും. വാടകഗര്‍ഭത്തിലൂടെ കുട്ടികളെ സ്വന്തമാക്കുന്ന അമ്മമാര്‍ക്കും 12 ആഴ്‌ച അവധിയുണ്ടാകും. കുട്ടികളെ പരിചരിക്കുന്ന അമ്മമാര്‍ക്കു 26 ആഴ്‌ചയ്‌ക്കു ശേഷം വീട്ടിലിരുന്ന്‌ ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകും.
ഗര്‍ഭകാലത്തു വീട്ടിലിരുന്ന്‌ ജോലി ചെയ്യാവുന്ന വിധത്തിലാണ്‌ ഭേദഗതി. തൊഴിലുടമയും തൊഴിലാളി യൂണിയനുകളും സര്‍ക്കാരും ചേര്‍ന്നുള്ള ത്രികക്ഷി സംവിധാനമാണ്‌ ബില്ലിന്റെ മറ്റൊരു പ്രധാന വ്യവസ്‌ഥ. ബില്‍ പാസാകുന്നതോടെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്‌ഥാപനങ്ങള്‍ക്കു നിയമം ബാധകമാവും.

Ads by Google
Tuesday 21 Mar 2017 01.50 AM
YOU MAY BE INTERESTED
TRENDING NOW