Thursday, May 25, 2017 Last Updated 22 Min 58 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.50 AM

ഗംഗയ്‌ക്ക് മനുഷ്യാവകാശം: ഉത്തരാഖണ്ഡ്‌ ഹൈക്കോടതി

uploads/news/2017/03/91721/d1.jpg

ഡെറാഡൂണ്‍: ഗംഗാനദിക്കു മനുഷ്യര്‍ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന്‌ ഉത്തരാഖണ്ഡ്‌ ഹൈക്കോടതി. യമുനാ നദിക്കും സമാന അവകാശം കോടതി ഉത്തരവിലൂടെ അനുവദിച്ചു.
ഇന്ത്യയില്‍ ആദ്യമായി "ജീവന്‍ ലഭിച്ചത്‌" ഗംഗാനദിക്കാണ്‌. നദി മലിനമാക്കുന്നത്‌ മനുഷ്യരെ ഉപദ്രവിക്കുന്നതിനു തുല്യമായി കാണാമെന്നും ഉത്തരവിലുണ്ട്‌. നദി ശുചിയാക്കാനും സംരക്ഷിക്കാനും ഗംഗാ അഡ്‌മിനിസ്‌ട്രേഷന്‍ ബോര്‍ഡിനു രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
വാംഗനുയി നദിക്കു മനുഷ്യാവകാശം അനുവദിച്ച്‌ ന്യൂസിലന്‍ഡ്‌ കോടതി സമാന ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു.

Ads by Google
Tuesday 21 Mar 2017 01.50 AM
YOU MAY BE INTERESTED
TRENDING NOW