Monday, June 26, 2017 Last Updated 1 Min 29 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.50 AM

വൊഡാഫോണ്‍-ഐഡിയ ഒന്നാകുന്നു

uploads/news/2017/03/91719/d7.jpg

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയും ബ്രിട്ടീഷ്‌ ടെലികോം കമ്പനിയുമായ വൊഡാഫോണും ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയയും ലയിക്കാന്‍ ഔദ്യോഗിക ധാരണയായി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരു കമ്പനികളും ലയന ചര്‍ച്ചകളിലായിരുന്നു. ലയനത്തോടെ വൊഡാഫോണിന്‌ ഐഡിയയില്‍ 45 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. 26 ശതമാനം ഓഹരികളാകും ഐഡിയക്ക്‌ ലഭിക്കുക. രണ്ട്‌ കമ്പനികള്‍ക്കും ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ മൂന്ന്‌ വീതം ഡയറക്‌ടര്‍മാരെ നോമിനേറ്റ്‌ ചെയ്യാനും ധാരണയായി. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്‌ക്കായിരിക്കും. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ എന്നിവരെ നിയമിക്കുക രണ്ട്‌ കമ്പനികളുടെയും അംഗീകാരത്തോടെയായിരിക്കുമെന്നും വ്യവസ്‌ഥകളില്‍ പറയുന്നു.
ലയനത്തോടെ 40 കോടിയോളം വരിക്കാരെ സംയുക്‌ത കമ്പനിക്ക്‌ സ്വന്തമാകുമെന്നാണ്‌ കണക്കാക്കുന്നത്‌. ലയനം പൂര്‍ണമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ഇത്‌ മാറും.
രാജ്യത്തെ ടെലികോം വിപണിയുടെ 35ശതമാനവും പുതിയ സംയുക്‌ത കമ്പനിയാകും കൈകാര്യം ചെയ്യുക. നിലവില്‍ 27 കോടി ഉപയോക്‌താക്കളുള്ള എയര്‍ടെല്ലാണ്‌ ഈ രംഗത്തെ അതികായന്‍. റിലയന്‍സ്‌ ജിയോയുടെ കടന്നുവരവു മേഖലയില്‍ സൃഷ്‌ടിച്ച പ്രതിസന്ധിയാണ്‌ ഐഡിയ സെല്ലുലാറും വൊഡാഫോണും ലയിക്കാന്‍ വഴി തുറന്നത്‌. 24 മാസത്തിനുള്ളില്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കും. എട്ടുമാസം നീണ്ട ചര്‍ച്ചകള്‍ക്കെടുവിലാണ്‌ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ്‌ കമ്പനിയായ വൊഡാഫോണും തമ്മില്‍ ലയിക്കാന്‍ ധാരണയായത്‌. റിലയന്‍സ്‌ ജിയോയും ഭാരതി എയര്‍ടെലും ലയനത്തോടെ കടുത്ത മത്സരമാവുക നേരിടുക. ടവര്‍ കമ്പനിയായ ഇന്‍ഡസ്‌ ടവേഴ്‌സില്‍ വൊഡാഫോണിനുള്ള ഓഹരി പങ്കാളിത്തം ഈ ലയനത്തില്‍ ഉള്‍പ്പെടില്ല.

കുമാര മംഗലം ബിര്‍ള ചെയര്‍മാനാകും

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വൊഡാഫോണും ഐഡിയയും ലയിക്കാന്‍ ഔദ്യോഗിക ധാരണയായതോടെ കുമാര മംഗലം ബിര്‍ള പുതിയ സംരഭത്തിന്റെ ചെയര്‍മാനാകും. രണ്ട്‌ കമ്പനികള്‍ക്കും ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ മൂന്ന്‌ വീതം ഡയറക്‌ടര്‍മാരെ നോമിനേറ്റ്‌ ചെയ്യാനാണ്‌ അധികാരമുള്ളതെങ്കിലും ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്‌ക്കാണ്‌. നിലവില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാനാണ്‌ കുമാര മംഗലം ബിര്‍ള.

Ads by Google
Tuesday 21 Mar 2017 01.50 AM
YOU MAY BE INTERESTED
TRENDING NOW