Monday, September 25, 2017 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.50 AM

ലാഹോറില്‍ കാണാതായ മുസ്ലിം പുരോഹിതര്‍ തിരിച്ചെത്തി

uploads/news/2017/03/91718/d6.jpg

ന്യൂഡല്‍ഹി: ലാഹോറില്‍ കാണാതായ ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗ പുരോഹിതര്‍ തിരിച്ചെത്തി. പാക്‌ രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായ സയ്യിദ്‌ ആസിഫ്‌ നിസാമി, നസീം നിസാമി എന്നിവരാണ്‌ ഇന്നലെ രാവിലെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്‌. പാകിസ്‌താനിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള യാത്രയ്‌ക്കിടെയായിരുന്നു തിരോധാനം. ഇന്ത്യന്‍ ചാരന്‍മാരാണെന്ന്‌ ഒരു പാക്‌ ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണു കുരുക്കായത്‌. ഇരുവരും പാകിസ്‌താനിലെ മുത്താഹിദ ക്വാമി മൂവ്‌മെന്റ്‌ (എം.ക്യു.എം), ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ എന്നിവര്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നായിരുന്നു വാര്‍ത്ത.
വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ഇവര്‍ക്കെതിരേ വാര്‍ത്തകള്‍ വന്നു. ഇതിനുപിന്നാലെ ഇവരെ പാക്‌ സുരക്ഷാ ഏജന്‍സി കസ്‌റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയായിരുന്നു. വാര്‍ത്തകള്‍ വന്ന ഉമ്മത്‌ പത്രത്തിന്റെ കോപ്പികള്‍ ഇവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
വിഭജനനാളുകളിലും അതിനു ശേഷവും ഇന്ത്യയില്‍ നിന്നെത്തിയവരുടെ ശക്‌തമായ പിന്തുണയുള്ള എം.ക്യു.എമ്മിന്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടെന്ന ആരോപണം അവിടെ ശക്‌തമാണ്‌. എം.ക്യു.എമ്മിനെ നിരോധിക്കണമെന്ന ഹര്‍ജി സിന്ധ്‌ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. പാക്‌ പാര്‍ലമെന്റിലെ ഏറ്റവും വലിയ നാലാമത്തെ കക്ഷി കൂടിയാണ്‌ എം.ക്യു.എം.
ലാഹോറിലെ ബാബ ഫരീദ്‌ ദര്‍ഗ സന്ദര്‍ശിച്ച ശേഷം കറാച്ചിയിലേക്ക്‌ പോകാനായി വിമാനത്താവളത്തിലെത്തിയ ഇവരെ ചില രേഖകളില്‍ വ്യക്‌തത വരുത്താനുണ്ടെന്നു പറഞ്ഞ്‌ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്‌ഥര്‍ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ ഹൈക്കമ്മിഷനും ഇടപെട്ടാണ്‌ ഇരുവരെയും മോചിപ്പിച്ച്‌ തിരിച്ചെത്തിച്ചത്‌.

Ads by Google
Advertisement
Tuesday 21 Mar 2017 01.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW