Monday, April 24, 2017 Last Updated 13 Min 35 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.50 AM

യോഗിയുടെ ഗൃഹപ്രവേശം: പൂജകള്‍ തുടങ്ങി

uploads/news/2017/03/91716/d4.jpg

ലഖ്‌നൗ: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ "ഔദ്യോഗിക ഗൃഹപ്രവേശം" ഹൈന്ദവാനുഷ്‌ഠാന പ്രകാരം. ഔദ്യോഗിക വസതിയായ 5 കാളിദാസ്‌ മാര്‍ഗിലുള്ള ബംഗ്ലാവിലേക്ക്‌ പ്രവേശിക്കുന്നത്‌ മന്ത്ര-തന്ത്ര പൂജാവിധികള്‍ക്കു ശേഷം മതിയെന്നാണു മുഖ്യമന്ത്രിയുടെ തീരുമാനം.
ഇതിനു മുന്നോടിയായി ഗോരഖ്‌പുര്‍, അലാഹബാദ്‌ എന്നിവിടങ്ങളില്‍നിന്നെത്തിയ ഏഴു പുരോഹിതരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ബംഗ്ലാവില്‍ വിവിധ പൂജകള്‍ നടന്നു. പ്രധാനഗേറ്റിനു പുതുമോടി പകരാന്‍ വെളുപ്പുനിറം പുതുതായി പെയിന്റ്‌ ചെയ്‌തു.
ഗേറ്റില്‍ നിറമാലചാര്‍ത്തി "സ്വസ്‌തിക" വരച്ച്‌ " ഓം", "ശുഭ്‌ ലാഭ്‌" എന്നെഴുതി ലക്ഷ്‌മി-ഗണപതി സാന്നിധ്യം പുരോഹിതരില്‍ ഒരാള്‍ ഉറപ്പാക്കി.
പുഷ്‌പിച്ച ചെടികള്‍ അലങ്കാരം ചാര്‍ത്തിയ വളപ്പിലെ പുല്‍ത്തകിടി നവാതിഥിക്ക്‌ സ്വാഗതമോതുന്നു.
ബംഗ്ലാവിനുള്ളില്‍ ഗൃഹപ്രവേശച്ചടങ്ങുകള്‍ക്കു മുന്നോടിയായി വേദമന്ത്രങ്ങളുരുക്കഴിച്ച്‌ ദുര്‍മൂര്‍ത്തികളെ പുറന്തള്ളാന്‍ പരമ്പരാഗത ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകളും നടന്നു.
അഞ്ചുവര്‍ഷത്തെ സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണത്തിന്‌ വിരാമമിട്ട്‌ സംസ്‌ഥാനത്തിന്റെ 21-ാമതു മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥ്‌ ഞായറാഴ്‌ച ചുമതലയേറ്റതിനു പിന്നാലെ ഔദ്യോഗിക വസതിക്കു പുറത്ത്‌ അധികാരമാറ്റത്തിന്റെ സൂചനയായി പുതിയ ബോര്‍ഡും സ്‌ഥാപിച്ചു. "ആദിത്യ നാഥ്‌ യോഗി, മുഖ്യമന്ത്രി" എന്നാണ്‌ ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.
ഔദ്യോഗിക വസതിക്കുള്ളില്‍ യാഗം നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Ads by Google
Tuesday 21 Mar 2017 01.50 AM
YOU MAY BE INTERESTED
TRENDING NOW