Tuesday, September 19, 2017 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.42 AM

ബ്രെക്‌സിറ്റ്‌ നടപടികള്‍ക്ക്‌ 29ന്‌ തുടക്കം

uploads/news/2017/03/91692/in2.jpg

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ ഉദ്യമങ്ങള്‍ക്ക്‌ ഈമാസം 29 ന്‌ ഔദ്യോഗിക തുടക്കമാകും. പ്രധാനമന്ത്രി തെരേസാ മേയുടെ വക്‌താവ്‌ അറിയിച്ചതാണ്‌ ഇക്കാര്യം.
അതിനുപിന്നാലെ ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ സര്‍ ടിം ബാരോ വിവരം യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ടസ്‌കിനെ ധരിപ്പിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണു പ്രതീക്ഷിക്കുന്നതെന്നും 2019 മാര്‍ച്ച്‌ 19 ന്‌ ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ വീടുതല്‍ പൂര്‍ണമാകുമെന്നും തെരേസാ മേയുടെ വക്‌താവ്‌ പറഞ്ഞു.
ഈമാസം അവസാനത്തോടെ ബ്രെക്‌സിറ്റ്‌ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന്‌ നേരത്തേതന്നെ ബ്രിട്ടീഷ്‌ ഭരണകൂടം വ്യക്‌തമാക്കിയിരുന്നു.
ജൂണ്‍ 23 നു നടന്ന ഹിതപരിശോധനയില്‍ 48.1 ശതമാനത്തിനെതിരേ 51.9 ശതമാനത്തിന്റെ പിന്തുണയോടെയാണു ബ്രിട്ടന്‍ ബ്രെക്‌സിറ്റിന്‌ അനുകൂലമായി വിധിയെഴുതിയത്‌.

Ads by Google
Advertisement
Tuesday 21 Mar 2017 01.42 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW