Thursday, December 14, 2017 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.41 AM

ജീവനു വില 68,000 രൂപ

കാബൂള്‍: മനുഷ്യജീവന്റെ വിലയെന്താണ്‌? 68,000 രൂപ മുതല്‍ 6.8 ലക്ഷം രൂപ വരെയെന്നാണ്‌ അമേരിക്കയുടെ നിലപാട്‌. അഫ്‌ഗാനിസ്‌ഥാന്‍ പൗരന്മാര്‍ക്കു നഷ്‌ടപരിഹാരം നല്‍കുന്നതിലെ അമേരിക്കന്‍ മാനദണ്ഡമാണു വിവാദമായത്‌. അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ ആശ്രിതര്‍ക്കാണ്‌ അമേരിക്ക നഷ്‌ടപരിഹാരം നല്‍കിയത്‌. ഇറാന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള പ്രദേശത്ത്‌ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങള്‍ക്കാണ്‌ 68,000 രൂപ നല്‍കിയത്‌.
ആക്രമണത്തില്‍ ഒരു കുഞ്ഞ്‌ മരിച്ചതിനെ തുടര്‍ന്ന്‌ 6.8 ലക്ഷം രൂപ ബന്ധുക്കള്‍ക്ക്‌ അനുവദിച്ചു. കഴിഞ്ഞ 16 വര്‍ഷമായി ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ ബന്ധുക്കള്‍ക്ക്‌ അമേരിക്ക നഷ്‌ടപരിഹാരം നല്‍കുന്നുണ്ട്‌. എന്നാല്‍, അഫ്‌ഗാന്‍ സര്‍ക്കാരാകട്ടേ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ പണമൊന്നും കൊടുക്കാറില്ല.

Ads by Google
Tuesday 21 Mar 2017 01.41 AM
YOU MAY BE INTERESTED
TRENDING NOW