Tuesday, March 21, 2017 Last Updated 11 Min 44 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.38 AM

ഭര്‍ത്താവിനെ കൊന്ന്‌ സ്യൂട്ട്‌കേസിലാക്കി; യുവതി അറസ്‌റ്റില്‍

uploads/news/2017/03/91681/cr1.jpg

അമൃത്‌സര്‍: മൊഹാലിയില്‍ ഭര്‍ത്താവിനെ കൊന്നു സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതി അറസ്‌റ്റില്‍. സീരത്‌ കൗര്‍(35) ആണ്‌ അറസ്‌റ്റിലായത്‌. വ്യവസായിയായ ഏകാം സിങ്‌ ധിലോണാ(40)ണു കൊലചെയ്യപ്പെട്ടത്‌.
ശനിയാഴ്‌ച രാത്രി 11 നാണു സംഭവം. 12 വര്‍ഷം മുമ്പ്‌ വിവാഹിതായ സീരത്തും ധിലോണും ഏതാനും നാളുകളായി അകല്‍ച്ചയിലായിരുന്നു. വസ്‌തു ഇടപാടിന്റെ പേരിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്‌. സീരത്ത്‌ ഭര്‍ത്താവിനെ വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ മക്കള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും കൊലപാതക വിവരം അവര്‍ അറിഞ്ഞില്ല.
രാത്രി മൃതദേഹത്തിനൊപ്പം ചെലവിട്ടശേഷം പുലര്‍ച്ചയോടെയാണ്‌ അത്‌ മറവുചെയ്യാന്‍ യുവതി ശ്രമിച്ചത്‌. ആറടി മൂന്ന്‌ ഇഞ്ച്‌ ഉയരമുള്ള ധിലോണിന്റെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാനായിരുന്നു നീക്കം. ഭര്‍ത്താവിന്റെ ബി.എം.ഡബ്ല്യൂ കാറില്‍ മൃതദേഹം കൊണ്ടുപോകാനായിരുന്നു ശ്രമം. ഭാരം കൂടുതലുള്ളതിനാല്‍ മൃതദേഹം കാറില്‍ വലിച്ചുകയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇതുകണ്ട്‌ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ സഹായിക്കാനെത്തിയതാണു കേസില്‍ വഴിത്തിരിവായത്‌. സ്യൂട്ട്‌കേസില്‍ രക്‌തം കണ്ട ഡ്രൈവര്‍ ഭയന്നോടുകയായിരുന്നു. ഇയാളാണു പോലീസിനെ വിവരം അറിയിച്ചത്‌. മരണം പുറംലോകമറിഞ്ഞതോടെ മക്കളെ വീട്ടിലുപേക്ഷിച്ചു സീരത്ത്‌ സ്‌ഥലംവിട്ടു.
പോലീസ്‌ അന്വേഷണത്തില്‍ കാറിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. സീരത്ത്‌ കുറ്റം സമ്മതിച്ചതായി മൊഹാലി എസ്‌.പി. പര്‍മിന്ദര്‍ സിങ്‌ ഭണ്ഡാല്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ അജിത്‌ ഇന്ദര്‍ സിങ്‌ മോഫറിന്റെ മരുമകളാണു സീരത്ത്‌. സീരത്തിന്റെ പിതാവ്‌ മരിച്ചതിനുശേഷം അവരെ വളര്‍ത്തിയത്‌ മോഫറാണ്‌.

Ads by Google
Tuesday 21 Mar 2017 01.38 AM
YOU MAY BE INTERESTED
TRENDING NOW