Tuesday, March 21, 2017 Last Updated 21 Min 47 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.38 AM

കുണ്ടറ പീഡനം: പ്രതിയായ മുത്തച്‌ഛനെ റിമാന്‍ഡ്‌ ചെയ്‌തു; മകളെ കൊന്നതാണെന്ന്‌ പിതാവ്‌

uploads/news/2017/03/91680/cr12.jpg

കൊല്ലം: കുണ്ടറയില്‍ പത്തു വയസുകാരിലെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിക്‌ടറി(ഞണ്ട്‌ വിജയന്‍-62)നെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. ഇന്നലെ കനത്ത സുരക്ഷാവലയത്തിലാണ്‌ പ്രതിയെ കോടതിയിലെത്തിച്ചത്‌. പത്തു വയസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ വിക്‌ടറിനെ ജനം കൈയേറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ കനത്ത സുരക്ഷയാണ്‌ കോടതി വളപ്പില്‍ ഒരുക്കിയിരുന്നത്‌. പ്രതിയെ കൊണ്ടുവന്ന വാഹനം കോടതിക്ക്‌ വെളിയില്‍ തടിച്ചുകൂടിയവര്‍ തടഞ്ഞു പ്രതിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ ഇടപെട്ട്‌ തടയുകയായിരുന്നു. പ്രതിയായ വിക്‌ടറിനുനേരേ കോടതി വളപ്പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
വിക്‌ടറിനെ രാവിലെ സ്വന്തം വീട്ടിലും മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലും തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. അസഭ്യവര്‍ഷത്തോടെ നാട്ടുകാര്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടെ ചിലര്‍ ഇയാളെ മര്‍ദ്ദിച്ചു. നിയന്ത്രണം വിട്ട ജനക്കൂട്ടം വിക്‌ടറിനെ കൈയേറ്റം ചെയ്യാന്‍ ഒരുങ്ങിയതോടെ പോലീസ്‌ ലാത്തിവീശി.
അതിനിടെ, പത്തു വയസുകാരിയായ തന്റെ മകളെ കൊന്നതാണെന്ന ആരോപണവുമായി പിതാവ്‌ ഇന്നലെ രംഗത്തെത്തി. കുട്ടിയുടേതെന്നു പറയുന്ന ആത്മഹത്യാക്കുറിപ്പ്‌ നിര്‍ബന്ധിച്ച്‌ എഴുതിപ്പിച്ചതാണ്‌. മകള്‍ക്ക്‌ പഴയലിപി അറിയില്ല. നുണ പരിശോധന ഭയന്നാണ്‌ മുത്തച്‌ഛന്‍ കുറ്റം സമ്മതിച്ചത്‌. നുണപരിശോധന നടത്തിയാല്‍ കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടില്‍ ചെല്ലാന്‍ മുത്തച്‌ഛന്‍ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. തന്നെ പ്രതിയാക്കിയ കേസില്‍ കുട്ടിയെ കൗണ്‍സിങ്‌ നടത്തിയില്ലെന്നും കൗണ്‍സിലിങ്‌ നടത്തിയിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നെന്നും പിതാവ്‌ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്‌ വിക്‌ടറിനെ കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പെണ്‍കുട്ടിയുടെ അമ്മയുടെ അച്‌ഛനാണ്‌ വിക്‌ടര്‍. പ്രതിയുടെ ഭാര്യയുടെ മൊഴിയാണ്‌ കേസില്‍ നിര്‍ണായകമായത്‌. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച്‌ മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുെന്നന്നും മുത്തശി പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരി 15 നാണ്‌ പത്തുവയസുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

Ads by Google
Tuesday 21 Mar 2017 01.38 AM
YOU MAY BE INTERESTED
TRENDING NOW