Monday, September 25, 2017 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.38 AM

അന്ധയായ ആറാംക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

uploads/news/2017/03/91678/cr10.jpg

കോഴിക്കോട്‌: അന്ധയായ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകനെ അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട്‌ കൊളത്തറ വികലാംഗവിദ്യാലയത്തിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണു സ്‌കൂളിലെ ക്രാഫ്‌റ്റ്‌ അദ്ധ്യാപകനും ബേപ്പൂര്‍ സ്വദേശിയുമായ വെണ്ണക്കാട്ട്‌പറമ്പ്‌ ഫിറോസ്‌ഖാ(46)നെ നല്ലളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ ഒളിവിലായിരുന്ന പ്രതി പോലീസില്‍ കീഴടങ്ങുന്നതിനു നല്ലളത്തേക്കു വാഹനത്തില്‍ വരുന്നതിനിടെ ഒളവണ്ണ കൊടിനാട്ടുമുക്കില്‍നിന്നു സി.ഐ: കെ.കെ. വിനോദ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊളത്തറ വികലാംഗ വിദ്യാലയത്തിലെ അധ്യാപകനായ പ്രതി ഫിറോസ്‌ 2016 ജൂണിനും 2017 ഫെബ്രുവരിക്കുമിടയിലാണ്‌ അന്ധയായ വിദ്യാര്‍ഥിനിയെ പല തവണയായി പീഡനത്തിനിരയാക്കിയത്‌. ആളൊഴിഞ്ഞ സമയത്ത്‌ ക്ലാസ്‌ മുറികളിലാണു പീഡനം നടത്തിയതെന്നു പ്രതി സമ്മതിച്ചതായി അനേ്വഷണ ഉദ്യോഗസ്‌ഥനായ സി.ഐ. പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ ഒരു മാസം മുമ്പ്‌ കുട്ടി സ്‌കൂളിലെ അദ്ധ്യാപികയോട്‌ പരാതിപ്പെട്ടതോടെ സ്‌കൂള്‍ അധികൃതരുടെ വിശദമായ അനേ്വഷണത്തില്‍ അദ്ധ്യാപകനെതിരായ ആരോപണം തെളിയിക്കപ്പെട്ടിരുന്നു. എന്നാല്‍, ചില കാരണങ്ങളാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവം പുറത്തറിഞ്ഞു വിവാദമായതോടെ പ്രതി മുങ്ങുകയായിരുന്നു.
പോക്‌സോ പ്രകാരം വിവിധ വകുപ്പകള്‍ ചേര്‍ത്താണ്‌ കേസെടുത്തിരിക്കുന്നത്‌. പ്രതിയെ വിശദമായ വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കി.

Ads by Google
Advertisement
Tuesday 21 Mar 2017 01.38 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW