Sunday, October 22, 2017 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.34 AM

രൂപയ്‌ക്കു നേട്ടം

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക്‌ നേട്ടം. ഇന്നലെ 10 പൈസയുടെ നേട്ടമുണ്ടാക്കി 65.36 ലാണ്‌ രൂപ വിനിമയം നടത്തിയത്‌. രാജ്യന്തര വിപണിയില്‍ ഡോളറിന്റെ ആവശ്യകത കുറഞ്ഞതും വിദേശ ബാങ്കുകളും കയറ്റുമതിക്കാരും രൂപയ്‌ക്കായി വിപണിയില്‍ നിലകൊണ്ടതുമാണ്‌ നേട്ടത്തിനു കാരണമായത്‌. ഓഹരി വിപണികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടാക്കിയ നേട്ടങ്ങളും രൂപയുടെ വിനിമയ മൂല്യം ഉയര്‍ത്തുന്നതിന്‌ കരുത്തേകി. കഴിഞ്ഞ വെള്ളിയാഴ്‌ച രൂപ മൂല്യത്തില്‍ 5 പൈസ താഴ്‌ന്ന്‌ 65.46 ലെത്തിയിരുന്നു. ഇറക്കുമതിക്കാരും ബാങ്കുകളും ഡോളറിനായി നിലകൊണ്ടതായിരുന്നു രൂപയ്‌ക്ക്‌ തിരിച്ചടിയായത്‌.

Ads by Google
Advertisement
Tuesday 21 Mar 2017 01.34 AM
YOU MAY BE INTERESTED
TRENDING NOW