Tuesday, September 19, 2017 Last Updated 11 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.34 AM

ഓഹരി വിപണികളില്‍ തളര്‍ച്ച

uploads/news/2017/03/91651/f1.jpg

മുംബൈ: തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കുക്കൊടുവില്‍ ഓഹരിവിപണികളില്‍ തളര്‍ച്ച ദൃശ്യമായി. കഴിഞ്ഞ വെള്ളിയാഴ്‌ച്ച റെക്കോഡ്‌ നേട്ടമുണ്ടാക്കിയ നിഫ്‌റ്റി 33.20 പോയിന്റ്‌ താഴ്‌ന്ന്‌ 9,126.85ലും സെന്‍സെക്‌സ്‌ 130.20 പോയിന്റ്‌ താഴ്‌ന്ന്‌ 29,518.74ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. കഴിഞ്ഞയാഴ്‌ച്ച തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. നേടിയ വിജയം സെന്‍സെക്‌സില്‍ 702.76 പോയിന്റിന്റേയും നിഫ്‌റ്റിയില്‍ 225.50 പോയിന്റിന്റേയും മുന്നേറ്റത്തിന്‌ ഹേതുവായായിരുന്നു.
ചരക്കു സേവന നികുതിയുടെ ഭാഗമായി നാലു പുതിയ നിയമങ്ങള്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ചതും വിപണികളില്‍ പ്രതിഫലിച്ചു. കഴിഞ്ഞ ദിവസം യു.എസ്‌.ഫെഡറല്‍ റിസര്‍വ്‌ പലിശനിരക്ക്‌ 0.25 ശതമാനം വര്‍ധിപ്പിച്ചത്‌ ഓഹരി വിപണിയില്‍ കാര്യമായി ചലനം ഉണ്ടാക്കിയിരുന്നില്ല. രാജ്യന്തര ഓഹരി വിപണികളിലും ഇന്നലെ തളര്‍ച്ച പ്രകടമായി.
പ്രമുഖ ടെലികോം കമ്പനികളായ ഐഡിയയുടെയും വൊഡാഫോണിന്റെയും ലയനവാര്‍ത്ത വന്നതോടെ ഐഡിയ ഓഹരികളില്‍ ഇടിവുണ്ടായി. ഓഹരി മൂല്യത്തില്‍ 9.55 ശതമാനത്തിന്റെ കുറവാണ്‌ രേഖപ്പെടുത്തിയത്‌. 97.60 രൂപയാണ്‌ നിലവില്‍ ഐഡിയയുടെ ഓഹരിമൂല്യം.
സെന്‍സെക്‌സില്‍ ലിസ്‌റ്റ്‌ ചെയ്‌തിരിക്കുന്ന 30 പ്രമുഖ ഓഹരികളില്‍ 2.41 മൂല്യ ഇടിവോടെ ആക്‌സിസ്‌ ബാങ്കാണ്‌ ഇന്നലെ തിരിച്ചടി നേരിട്ടവരില്‍ പ്രധാനി. 1.99 ശതമാനം മൂല്യം കുറഞ്ഞ്‌ ഐ.സി.ഐ.സി.ഐ. ബാങ്കും തൊട്ടുപിന്നിലുണ്ട്‌. ഇന്‍ഫോസിസ്‌, ടി.സി.എസ്‌., വിപ്ര?, ടാറ്റാ സ്‌റ്റീല്‍, റിലയന്‍സ്‌ തുടങ്ങീ കമ്പനികളുടെ ഓഹരികളും ഇന്നലെ പിന്നിലായിരുന്നു.
നഷ്‌ടങ്ങള്‍ക്കിടയിലും എന്‍.ടി.പി.സി, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, ലുപിന്‍, ഒ.എന്‍.ജി.സി, ഗെയില്‍, ഏഷ്യന്‍ പെയിന്റ്‌സ്‌ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Ads by Google
Advertisement
Tuesday 21 Mar 2017 01.34 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW