Tuesday, March 21, 2017 Last Updated 30 Min 17 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.28 AM

ഫെഡററിനു കിരീടം

uploads/news/2017/03/91643/s3.jpg

ഇന്ത്യന്‍ വെല്‍സ്‌ (യു.എസ്‌.എ.): സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ്‌ ഓപ്പണ്‍ ടെന്നീസ്‌ കിരീടം നേടി. സഹതാരം സ്‌റ്റാനിസ്ലാസ്‌ വാവ്‌റിങ്കയെയാണു ഫെഡറര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-4, 7-5.
ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം കിരീടം നേടിയഫെഡറര്‍ ആറുമാസം നീണ്ട പരുക്കില്‍നിന്നു മോചിതനായാണു തിരിച്ചുവന്നത്‌. കരിയറില്‍ അഞ്ചാം തവണയാണ്‌ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സില്‍ കിരീടം നേടുന്നത്‌. 2004, 2005, 2006, 2012 വര്‍ഷങ്ങളായിരുന്നു അദ്ദേഹത്തിന്റെ കിരീട നേട്ടം. സെര്‍ബിയയുടെ നോവാക്‌ ജോക്കോവിച്ചും അഞ്ചുവട്ടം ഇന്ത്യന്‍ വെല്‍സ്‌ ഓപ്പണില്‍ കിരീടം നേടി. മാസ്‌റ്റേഴ്‌സ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ എ.ടി.പി. താരമാണ്‌ 35 വയസുകാരനായ ഫെഡറര്‍. ആന്ദ്രെ അഗാസിയെയാണു ഫെഡറര്‍ മറികടന്നത്‌. 2004 ലെ സിന്‍സിനാറ്റി ഓപ്പണ്‍ ജേതാവാകുമ്പോള്‍ അഗാസി 34 വയസുകാരനായിരുന്നു.
കിരീട നേട്ടത്തിനു പിന്നാലെ ഫെഡറര്‍ ലോക റാങ്കിങ്ങിലും മുന്നേറി. ഇന്നലെ പുറത്തിറക്കിയ എ.ടി.പി. റാങ്കിങ്‌ അടിസ്‌ഥാനത്തില്‍ ഫെഡറര്‍ ആറാംസ്‌ഥാനത്തെത്തി. റാഫേല്‍ നദാലിനെ മറികടന്നാണു ഫെഡററുടെ മുന്നേറ്റം. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ നദാലിനെ ഫെഡറര്‍ നാലാം റൗണ്ടില്‍ തോല്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ വെല്‍സ്‌ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായെങ്കിലും ബ്രിട്ടന്റെ ആന്‍ഡി മുറേ ഒന്നാം റാങ്ക്‌ നിലനിര്‍ത്തി. വനിതാ സിംഗിള്‍സില്‍ റഷ്യയുടെ യെലേന വെസ്‌നീന ജേതാവായി. സഹതാരം സെ്വറ്റ്‌ലാന കുസനറ്റ്‌സോവയെയാണു വെസ്‌നീന ഫൈനലില്‍ തോല്‍പ്പിച്ചത്‌.

Ads by Google
Tuesday 21 Mar 2017 01.28 AM
YOU MAY BE INTERESTED
TRENDING NOW