Tuesday, April 24, 2018 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.28 AM

വിജയ്‌ ഹസാരെ ട്രോഫി: തമിഴ്‌നാട്‌ ജേതാക്കള്‍

uploads/news/2017/03/91642/s2.jpg

ന്യൂഡല്‍ഹി: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ തമിഴ്‌നാട്‌ ജേതാക്കളായി. ഫിറോസ്‌ ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ബംഗാളിനെ 37 റണ്ണിനാണു തമിഴ്‌നാട്‌ തോല്‍പ്പിച്ചത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത തമിഴ്‌നാട്‌ 47.2 ഓവറില്‍ 217 ന്‌ ഓള്‍ഔട്ടായി. ഇന്ത്യന്‍ താരവും വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാനുമായ ദിനേഷ്‌ കാര്‍ത്തിക്‌ (120 പന്തില്‍ 112) നേടിയ സെഞ്ചുറിയിലാണു തമിഴ്‌നാട്‌ വിജയം കണ്ടെത്തിയത്‌. 218 റണ്ണെടുക്കാനിറങ്ങിയ ബംഗാള്‍ 45.5 ഓവറില്‍ 180 റണ്ണുമായി ഓള്‍ഔട്ടായി. അശ്വിന്‍ ക്രിസ്‌റ്റ്, മുഹമ്മദ്‌, റാഹില്‍ ഷാ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്ത്‌ ബംഗാളിനെ തകര്‍ത്തു. നായകന്‍ വിജയ്‌ ശങ്കര്‍, ബാബ അപരാജിത്‌, സായ്‌ കിഷോര്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. 79 പന്തില്‍ 58 റണ്ണെടുത്ത സുദീപ്‌ ചാറ്റര്‍ജി, 46 പന്തില്‍ 32 റണ്ണെടുത്ത നായകന്‍ മനോജ്‌ തിവാരി, ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ശ്രീവത്സ്‌ ഗോസ്വാമി (23), അനുസ്‌തൂപ്‌ മജൂംദാര്‍ (24), ആമിര്‍ ഗാനി (24) എന്നിവര്‍ മാത്രമാണു പിടിച്ചുനിന്നത്‌. ടോസ്‌ നേടിയ തമിഴ്‌നാട്‌ ആദ്യം ബാറ്റ്‌ ചെയ്യുകയായിരുന്നു. ബാബാ ഇന്ദര്‍ജീത്‌ (32), വാഷിങ്‌ടണ്‍ സുന്ദര്‍ (22), കൗശിക്‌ ഗാന്ധി (15) എന്നിവര്‍ ദിനേഷ്‌ കാര്‍ത്തിക്കിനു മികച്ച പിന്തുണ നല്‍കി.
ഓപ്പണര്‍ ഗംഗ ശ്രീധര്‍ രാജു (നാല്‌), ബാബാ അപരാജിത്‌ (അഞ്ച്‌), നായകന്‍ വിജയ്‌ ശങ്കര്‍ (രണ്ട്‌) എന്നിവര്‍ രണ്ടക്കം കടന്നില്ല. ഇന്ത്യന്‍ താരം മുഹമ്മദ്‌ ഷമി 16 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്തെങ്കിലും ടീമിനെ കിരീടത്തിലേക്കു നയിക്കാനായില്ല. മുന്‍ ഇന്ത്യന്‍ താരം അശോക്‌ ദിന്‍ഡ മൂന്ന്‌ വിക്കറ്റുമെടുത്തു. സെഞ്ചുറി നേടിയ ദിനേഷ്‌ കാര്‍ത്തിക്കാണു ഫൈനലിലെ താരം. അഞ്ചാം തവണയാണു തമിഴ്‌നാട്‌ വിജയ്‌ ഹസാരെ ട്രോഫി ജേതാക്കളാകുന്നത്‌. 2002-03 ലെ പ്രഥമ ട്രോഫിയിലെ ജേതാക്കളായിരുന്നു തമിഴനാട്‌. 2004/05 സീസണില്‍ തമിഴ്‌നാടും ഉത്തര്‍പ്രദേശും സംയുക്‌ത ജേതാക്കളായി. 2008-09 സീസണിലും തൊട്ടടുത്ത സീസണിലും തമിഴ്‌നാട്‌ ആധിപത്യം പുലര്‍ത്തി.

Ads by Google
Tuesday 21 Mar 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW