Sunday, February 18, 2018 Last Updated 39 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.28 AM

സന്തോഷ്‌ ട്രോഫി: ഗോവ സെമിയില്‍

പനജി: സന്തോഷ്‌ ട്രോഫി ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ കേരളം ആതിഥേയരായ ഗോവയെ നേരിടും.
ഇന്നലെ നടന്ന എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സര്‍വീസസിനെ ഒന്നിനെതിരേ രണ്ട്‌ ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ്‌ ഗോവ സെമിയില്‍ കടന്നത്‌. ഏകപക്ഷീയമായ രണ്ട്‌ ഗോളുകള്‍ക്കു മേഘാലയയെ തോല്‍പ്പിച്ച്‌ ബംഗാള്‍ എ ഗ്രൂപ്പ്‌ ജേതാക്കളായി. നാലു കളികളില്‍ മൂന്നിലും ജയിച്ചാണ്‌ ബംഗാള്‍ ഗ്രൂപ്പ്‌ ജേതാക്കളായത്‌. രണ്ടു ജയവും രണ്ട്‌ സമനിലയും നേടിയ ഗോവ രണ്ടാമതായാണു ഫിനിഷ്‌ ചെയ്‌തത്‌. വ്യാഴാഴ്‌ച നടക്കുന്ന സെമിയില്‍ കേരളം ഗോവയെ നേരിടും. ബംഗാളിന്റെ എതിരാളിയെ റെയില്‍വേസും മിസോറമും തമ്മില്‍ നടക്കുന്ന മത്സരത്തിനു ശേഷം തീരുമാനിക്കും.
ഇന്നു നടക്കുന്ന ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം മഹാരാഷ്‌ട്രയെ നേരിടും. സെമിയില്‍ കടന്നതിനാല്‍ ഈ മത്സരം അപ്രസക്‌തമാണ്‌. ചാമ്പ്യന്‍മാരായ മിസോറമിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ ഗ്രൂപ്പ്‌ ജേതാക്കളായാണ്‌ കേരളം സെമിയില്‍ കടന്നത്‌. രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ്‌ മഹാരാഷ്‌ട്രയോട്‌ ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റതോടെയാണു കേരളം മരണ ഗ്രൂപ്പിലെ ജേതാക്കളായത്‌. അസ്‌ഹറുദ്ദീന്റെ ഇരട്ട ഗോളുകളാണു കേരളത്തിന്‌ ആധികാരിക ജയം നേടിക്കൊടുത്തത്‌. ഏഴാം മിനിട്ടില്‍ ജോബി ജസ്‌റ്റിന്റെ ഹെഡറിലൂടെ കേരളം മുന്നിലെത്തി. രണ്ട്‌ മിനിട്ട്‌ കഴിയും മുമ്പ്‌ സീസണ്‍ സെല്‍വന്‍ രണ്ടാം ഗോളടിച്ചു. ലാല്‍റമാവിയ മിസോറമിനായി ഒരു ഗോള്‍ മടക്കിയെങ്കിലും അസ്‌ഹറുദ്ദീന്റെ ഇരട്ട നേട്ടം മിസോറമിനെ പിന്നോട്ടടിച്ചു.

Ads by Google
Tuesday 21 Mar 2017 01.28 AM
YOU MAY BE INTERESTED
TRENDING NOW