Saturday, July 01, 2017 Last Updated 0 Min 38 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.28 AM

ഒളിമ്പ്യന്‍മാരെ ദേശീയ നിരീക്ഷകരായി നിയമിച്ചു

ന്യൂഡല്‍ഹി: വിവിധ കായിക ഇനങ്ങളുടെ ദേശീയ നിരീക്ഷകരായി ഒളിമ്പ്യന്‍മാരെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. മലയാളികളായ പി.ടി. ഉഷ, അഞ്‌ജു ബോബി ജോര്‍ജ്‌ എന്നിവര്‍ അത്‌ലറ്റിക്‌സിന്റെയും ഐ.എം. വിജയന്‍ ഫുട്‌ബോളിന്റെയും ദേശീയ നിരീക്ഷകരാണ്‌.
ഡോ. സഞ്‌ജീവ്‌ കുമാര്‍ സിങ്ങ്‌ (അമ്പെയഴ്‌ത്ത്), അപര്‍ണ്ണ പോപ്പട്ട്‌ (ബാഡ്‌മിന്റണ്‍), മേരി കോം, അഖില്‍ കുമാര്‍ (ബോക്‌സിങ്ങ്‌), ജഗ്‌ബീര്‍ സിങ്ങ്‌(ഹോക്കി), അഭിനവ്‌ ബിന്ദ്ര (ഷൂട്ടിങ്ങ്‌), സോംദേവ്‌ ദേവ്‌വര്‍മന്‍(ടെന്നീസ്‌), കര്‍ണ്ണം മല്ലേശ്വരി (ഭാരോദ്വഹനം), സുശീല്‍ കുമാര്‍(ഗുസ്‌തി), ഖജന്‍ സിങ്ങ്‌(നീന്തല്‍), കമലേഷ്‌ മേഹ്‌ത(ടേബിള്‍ ടെന്നീസ്‌) എന്നിവരാണു മറ്റ്‌ നിരീക്ഷകര്‍. കായിക മേഖലകളുമായി ബന്ധപ്പെട്ട ദീര്‍ഘകാല വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും സര്‍ക്കാര്‍, സ്‌പോര്‍ട്‌സ്‌ അഥോറിട്ടറ്റി ഓഫ്‌ ഇന്ത്യ (സായ്‌), കായിക ഫെഡറേഷനുകള്‍, ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ തുടങ്ങിയവയെ ദേശീയ നിരീക്ഷകര്‍ സഹായിക്കും. 2020, 2024, 2028 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സ് തയാറെടുപ്പുമായി ബന്ധപ്പെട്ട ദൗത്യങ്ങളുടെ നടത്തിപ്പിലും ദേശീയ നിരീക്ഷകര്‍ മുഖ്യപങ്കു വഹിക്കും.

Ads by Google
Tuesday 21 Mar 2017 01.28 AM
YOU MAY BE INTERESTED
TRENDING NOW