Wednesday, December 13, 2017 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 01.28 AM

ഒത്തുകളി വിവാദം: അഞ്ചു കളിക്കാരും നാടുവിടരുതെന്ന്‌ പി.സി.ബി.

ഇസ്ലാമാബാദ്‌: ഒത്തുകളി വിവാദത്തില്‍ ആരോപണ വിധേയരായ അഞ്ച്‌ താരങ്ങള്‍ രാജ്യംവിടുന്നതില്‍നിന്നു പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വിലക്കേര്‍പ്പെടുത്തി.
പി.സി.ബിയുടെ താല്‍കാലിക സസ്‌പെന്‍ഷന്‍ നേരിടുന്ന ഷാര്‍ജീല്‍ ഖാന്‍, ഖാലിദ്‌ ലത്തീഫ്‌, മുഹമ്മദ്‌ ഇര്‍ഫാന്‍, ഷാസായിബ്‌ ഹസന്‍, നസീര്‍ ജാംഷദ്‌ എന്നിവര്‍ക്കാണു രാജ്യംവിടരുതെന്ന നിര്‍ദേശം ലഭിച്ചത്‌. ഇവര്‍ക്ക്‌ ക്രിക്കറ്റ്‌ കളിക്കുന്നതിനോ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനോ ആകില്ല. പാകിസ്‌താന്‍ സൂപ്പര്‍ ലീഗില്‍ നടന്ന ഒത്തുകളിയുമായി ബന്ധപ്പെട്ടാണു വിലക്ക്‌. ബ്രിട്ടനില്‍ കഴിയുന്ന നസീര്‍ ജാംഷദിനെ വൈകാതെ നാട്ടിലെത്തിക്കും. അന്വേഷണത്തിന്റെ ഭാഗമായി നസീര്‍ ജാംഷദിനെ അറസ്‌റ്റ് ചെയ്‌തതായാണു സൂചന.

Ads by Google
Tuesday 21 Mar 2017 01.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW