Tuesday, March 21, 2017 Last Updated 46 Min 32 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.26 AM

അക്ഷരനഗരി ഇന്ന്‌ പൂരനഗരി

uploads/news/2017/03/91637/re5.jpg

കോട്ടയം: പൂരനഗരിയാകാന്‍ ഒരുങ്ങി അക്ഷരനഗരി. ആഘോഷത്തിമിര്‍പ്പില്‍ അമരുന്ന തിരുനക്കര പകല്‍പ്പൂരത്തിനായി നഗരം ഒരുങ്ങി നില്‍ക്കുകയാണ്‌. ഉച്ചകഴിഞ്ഞു മൂന്നിനു പകല്‍പ്പൂരത്തിനു തുടക്കമാകും. മുന്നോടിയായി സമീപ പ്രദേശങ്ങളിലെ 11 ക്ഷേത്രങ്ങളില്‍നിന്ന്‌ ചെറുപൂരങ്ങള്‍ രാവിലെ പുറപ്പെടും.
ഉച്ചയ്‌ക്ക്‌ ഒന്നിനു മുമ്പ്‌ ചെറുപൂരങ്ങള്‍ തിരുനക്കര മൈതാനത്തു പ്രവേശിക്കും. അമ്പലക്കടവ്‌ ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്‌ണ ക്ഷേത്രം, പുതിയതൃക്കോവില്‍ മഹാവിഷ്‌ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ്‌ ഭഗവതി ക്ഷേത്രം, കൊപ്രത്ത്‌ ദുര്‍ഗാദേവി ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ദേവീക്ഷേത്രം, പുല്ലരിക്കുന്ന്‌ മള്ളൂര്‍കുളങ്ങര മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാണ്‌ ചെറുപൂരങ്ങള്‍ പുറപ്പെടുന്നത്‌.
തൃക്കടവൂര്‍ ദേവസ്വം ശിവരാജു, പുതുപ്പള്ളി സാധു, മലയാലപ്പുഴ രാജന്‍, ചൈത്രം അച്ചു, കുന്നത്തൂര്‍ രാമു, തോട്ടുചാലില്‍ ബോലോനാഥ്‌, കാഞ്ഞിരക്കാട്‌ ശേഖരന്‍, ശ്രീധരീയം മഹാദേവന്‍, ചുരൂര്‍മഠം രാജശേഖരന്‍, കുളമാക്കില്‍ പാര്‍ഥസാരഥി, പനയനാര്‍ക്കാവ്‌ കാളിദാസന്‍, ചിറക്കാട്ട്‌ കണ്ണന്‍, ചാന്നാനിക്കാട്‌ അയ്യപ്പന്‍കുട്ടി, പല്ലാട്ട്‌ ബ്രഹ്‌മദത്തന്‍, വേമ്പനാട്ട്‌ അര്‍ജുനന്‍, പത്മന ശരവണന്‍, ഉണ്ണിപ്പള്ളില്‍ ഗണേശന്‍, കിരണ്‍ ഗണപതി, ഉഷശ്രീ ദുര്‍ഗാപ്രസാദ്‌, നടയ്‌ക്കല്‍ ഉണ്ണികൃഷ്‌ണന്‍, വെണ്‍മണി നീലകണ്‌ഠന്‍ എന്നീ ഗജവീരന്മാരെയാണു പൂരത്തിന്‌ എഴുന്നള്ളിക്കുന്നത്‌. തിരുനക്കര ശിവന്‍ ഇത്തവണ പൂരത്തിനില്ലാത്തതു ആനപ്രേമികളെ നിരാശരാക്കിയിട്ടുണ്ട്‌.പൂരത്തിന്റെ ആവശേം കൂട്ടാന്‍ മേളകുലപതി പെരുവനം കുട്ടന്‍മാരാരും സംഘവുംഎത്തിയിട്ടുണ്ട്‌. രാവിലെ പത്തിനു പെരുവനത്തിന്റെ നേതൃത്വത്തില്‍ പാഞ്ചാരിമേളം അരങ്ങേറും. തൃശൂര്‍ പാറമേക്കാവ്‌, തിരുവാമ്പാടി ദേവസ്വത്തിന്റെ കുടമാറ്റം പൂരാസ്വാദകരുടെ മനം നിറയ്‌ക്കുമെന്നുറപ്പ്‌.
ജോസ്‌ കെ. മാണി എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍, മെംബര്‍മാരായ അജയ്‌ തറയില്‍, കെ. രാഘവന്‍, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്‌ എന്നിവര്‍ വിശിഷ്‌ടാതിഥികളായിരിക്കും. കാലാവേദിയില്‍ ഉച്ചകഴിഞ്ഞ്‌ 1.30മുതല്‍ തടിക്കല്‍ ജയശങ്കര്‍ നയിക്കുന്ന കളരിപ്പയറ്റും അരങ്ങേറും.

Ads by Google
Tuesday 21 Mar 2017 01.26 AM
YOU MAY BE INTERESTED
TRENDING NOW