Thursday, August 17, 2017 Last Updated 2 Min 14 Sec ago English Edition
Todays E paper
Tuesday 21 Mar 2017 01.24 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(21)

uploads/news/2017/03/91634/nithyam.jpg

അശ്വതി : വസ്‌തുവാഹനാദികള്‍ വാങ്ങുന്നതിന്‌ സാധിക്കും. തൊഴില്‍രംഗത്ത്‌ ഉയര്‍ച്ച, സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകും.
ഭരണി: പൊതുവെ സര്‍വ്വകാര്യപ്രതിബന്ധം അനുഭവപ്പെടും. ധനപരമായ നഷ്‌ടങ്ങള്‍ വന്നുഭവിക്കും.
കാര്‍ത്തിക: സാമ്പത്തിക പുരോഗതി കൈവരിക്കും. പ്രവര്‍ത്തന രംഗത്ത്‌ പുരോഗതി കൈവരിക്കും. പൊതുവെ ഗുണദോഷ സമ്മിശ്രത അനുഭവപ്പെടും.
രോഹിണി : പരിശ്രമങ്ങള്‍ പലതും പാഴായിപ്പോകുന്നതായി അനുഭവപ്പെടും. അവിചാരിത പ്രതിസന്ധികള്‍ പലതും ഉണ്ടായേക്കാം.
മകയിരം: വാഹനം ഉപയോഗിക്കുന്നവര്‍ വളരെ സൂക്ഷിക്കണം. പൊതുവെ സര്‍വ്വകാര്യ പ്രതിബന്ധം അനുഭവപ്പെടാം.
തിരുവാതിര: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും.
പുണര്‍തം: കാര്യങ്ങള്‍ മന്ദഗതിയിലാകും. സര്‍വ്വകാര്യതടസ്സം കാണുന്നു. പൊതുവെ എല്ലാ കാര്യത്തിലും അലസത അനുഭവപ്പെടും.
പൂയം: നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. അശ്രദ്ധ നിമിത്തം പല അബദ്ധങ്ങളിലും പെടാന്‍ സാധ്യത കാണുന്നു. ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുക.
ആയില്യം: ഗുണദോഷ സമ്മിശ്രമാണ്‌. ധനപരമായ ക്ലേശങ്ങള്‍ ഉണ്ടാകും. സുഹൃദ്‌ജനങ്ങളില്‍ നിന്ന്‌ അകലുന്നതിന്‌ സാധ്യത കാണുന്നു.
മകം: പാലിക്കാന്‍ കഴിയാത്ത പല വാഗ്‌ദാനങ്ങളും നല്‍കുന്നതുവളി പല അബദ്ധങ്ങളും സംഭവിച്ചേക്കാം. പൊതുവെ ഗുണദോഷ സമ്മിശ്രത ഫലം.
പൂരം: പ്രവര്‍ത്തനരംഗത്ത്‌ പുരോഗതി മനസന്തോഷം മാതൃഗുണം ഇവ ഫലം. മധ്യാഹ്നശേഷം അലച്ചിലിന്‌ സാധ്യത.
ഉത്രം: പൊതുവെ ഉന്‍മേഷവും ഉത്സാഹവും നിലനില്‍ക്കും. കച്ചവടക്കാര്‍ക്ക്‌ അനുകൂല സാഹചര്യങ്ങളുണ്ടാകും. ശാരീരികമായ ചില അസ്വസ്‌ഥതകള്‍ ഉണ്ടായേക്കാം.
അത്തം: ധനപരമായ നഷ്‌ടങ്ങള്‍ ഉണ്ടായേക്കാം. ഇറങ്ങിത്തിരിച്ച കാര്യങ്ങള്‍ക്കെല്ലാം തടസ്സമുണ്ടാകാനുള്ള സാധ്യതയുണ്ട്‌
ചിത്തിര: പല വിധത്തിലുള്ള അസ്വസ്‌ഥതകള്‍ ഉണ്ടായേക്കാം. ശാരീരക വൈഷമ്യങ്ങള്‍ വന്നുചേരാം.
ചോതി: പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ പറ്റിയ സമയമല്ല. അവിചാരിത പ്രതിസന്ധികള്‍ ഉണ്ടായേക്കാം.
വിശാഖം: മനക്ലേശവും അസ്വസ്‌ഥകളും ഉണ്ടാകും. ഏതു കാര്യത്തിലും അതീവശ്രദ്ധ പാലിക്കേണ്ടത്‌ വളരെ പ്രധാനമാകുന്നു.
അനിഴം: യാത്രകള്‍ കൊണ്ട്‌ പലവിധ ഗുണങ്ങള്‍ വന്നുഭവിക്കും. കുടുംബത്ത്‌ സ്വസ്‌ഥതയും സമാധാനവും നിലനില്‍ക്കും
തൃക്കേട്ട: പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധിക്കുതകുന്ന ഒരു നൂതന സംരംഭത്തിന്‌ തുടക്കം കുറിക്കുവാന്‍ ഇന്ന്‌ സാധിക്കും.
മൂലം: പൊതുവെ സര്‍വ്വപ്രതിബന്ധം അനുഭവപ്പെടും. മധ്യാഹ്നശേഷം കാര്യങ്ങള്‍ അനുകൂല സ്‌ഥിതിയില്‍ വന്നുചേരും
പൂരാടം: വിവിധ അസ്വസ്‌ഥകള്‍, മനോമാന്ദ്യം കാര്യങ്ങള്‍ക്ക്‌ മന്ദത എന്നിവ ഫലം സന്ധ്യയോടെ കാര്യങ്ങള്‍ക്ക്‌ ഗുണാനുഭവം ഫലം.
ഉത്രാടം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. പല കാര്യങ്ങളിലും അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും.
തിരുവോണം: ശാരീരികമായ അസ്വസ്‌ഥകള്‍ ഉണ്ടായേക്കും. സമയം അനുകൂലമല്ല. എല്ലാകാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുന്നത്‌ ഉത്തമം.
അവിട്ടം: ഗുണദോഷസമ്മിശ്രമാണ്‌. ധനപരമായ ക്ലേശങ്ങള്‍ ഉണ്ടാകും. സുഹൃത്‌ജനങ്ങളില്‍ നിന്നും അകലുന്നതിന്‌ ഇടയാകും
ചതയം: ശരിയായി ചിന്തിച്ചു മാത്രം പ്രവര്‍ത്തിക്കുക. മാനഹാനി, മനോമാന്ദ്യം ഇവയ്‌ക്കു സാധ്യത സന്ധ്യയോടെ അനുകൂലസ്‌ഥിതി.
പൂരുരുട്ടാതി: പലവിധ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. യാത്രകള്‍ കൊണ്ട്‌ നേട്ടങ്ങള്‍ ഉണ്ടാകും.
ഉതൃട്ടാതി: സ്വപ്രയത്നത്താല്‍ കാര്യങ്ങളെല്ലാം വിജയിപ്പിക്കുന്നതിനു സാധിക്കും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും.
രേവതി: പ്രവര്‍ത്തനരംഗത്ത്‌ മന്ദത. സര്‍വ്വകാര്യ പ്രതിബന്ധം ധനനഷ്‌ടം ഇവ ഫലം.

അനില്‍, പെരുന്ന
9847531231

Ads by Google
Tuesday 21 Mar 2017 01.24 AM
YOU MAY BE INTERESTED
TRENDING NOW