Sunday, June 10, 2018 Last Updated 24 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 08.21 PM

ഡ്രൈഡേയില്‍ മദ്യം ചോദിച്ചെത്തിയ പോലീസുകര്‍ ബാര്‍ ജീവനക്കാരെ തല്ലിച്ചതച്ചു; ദൃശ്യങ്ങള്‍ ബാറുടമ പുറത്തുവിട്ടു

uploads/news/2017/03/91628/workers.jpg

ബംഗളൂരു: ഡ്രൈഡേയില്‍ മദ്യം ചോദിച്ചെത്തിയ പോലീസുകര്‍ ബാര്‍ ജീവനക്കാരെ തല്ലിച്ചതച്ചു. ഹോളി ആഘോഷത്തെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മദ്യം ആവശ്യപ്പെട്ട് മൂന്ന് പോലീസുകാര്‍ ബാറിലെത്തുകയും ഉടമസ്ഥരേ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഡ്രൈ ഡേ ആയതിനാല്‍ മദ്യം തരാന്‍ അറിയില്ലെന്ന് അറിയിച്ചതാണ് പോലീസുകാരെ ചൊടിപ്പിച്ചത്. ജീവനക്കാരെ തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ക്രൂരമായി തൊഴിലാളികളെ മര്‍ദ്ദിച്ച് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം പോലീസ് അംഗീകരിക്കാതെ വന്നതോടെയാണ് ബാര്‍ ഉടമ തന്നെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പോലീസുകാര്‍ ബോട്ടില്‍ കണക്കിന് മദ്യം എടുത്തതുകൊണ്ട് പോവുകയും ക്യാഷ് കൗണ്ടറില്‍ നിന്ന് പണം മോഷ്ടിക്കുകയും ചെയ്‌തെന്നാണ് ബാര്‍ ഉടമ പറയുന്നത്.

എന്നാല്‍ ഡ്രൈഡേയിലും ബാര്‍ പ്രവര്‍ത്തിക്കുന്നത് ചോദ്യം ചെയ്യുകയും റെയ്ഡ് നടത്തുകയും ചെയ്തതാണെന്നാണ് കര്‍ണാടക പോലീസ് പറയുന്നത്. എടുത്തുകൊണ്ടുപോയ മദ്യം തൊണ്ടിമുതലാണെന്നുമാണ് വാദം.

Ads by Google
Monday 20 Mar 2017 08.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW