Friday, October 06, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 07.48 PM

യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് പത്ത് ശിശുക്കളുടെ ഭാരമുള്ള മുഴ

cyst
നീക്കം ചെയ്ത മുഴയുമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍

യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് പത്ത് ശിശുക്കളുടെ ഭാരമുള്ള മുഴ. മെക്‌സികോ സ്വദേശിനിയായ 24കാരിയുടെ വയറ്റില്‍ നിന്നുമാണ് ഭീമാകാരമായ മുഴ നീക്കം ചെയ്തത്. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. യുവതിയുടെ അണ്ഡാശയത്തില്‍ രൂപപ്പെട്ട മുഴയാണ് ജീവിതം ദുസഹമാക്കും വിധം വളര്‍ന്നത്. പതിനൊന്ന് മാസത്തോളം മുഴ വളര്‍ന്ന് കഴിഞ്ഞാണ് ഇത് കണ്ടെത്താനായത്.

cyst

മുഴ കണ്ടു പിടിക്കുമ്പോള്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പോലും തടസപ്പെടുത്തുന്ന വിധത്തില്‍ അത് വളര്‍ച്ച പ്രാപിച്ചിരുന്നു. മുഴ വളര്‍ച്ച പ്രാപിച്ചതോടെ യുവതിക്ക് നടക്കാനും ആഹാരം കഴിക്കാനും ശ്വസിക്കാനും പോലും പ്രയാസം അനുഭവപ്പെട്ടിരുന്നു. മെക്‌സികോ ജനറല്‍ ആശുപത്രിയിലെ ഡോ. എറിക് ഹാന്‍സണ്‍ വിയനയുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് മുഴ നീക്കം ചെയ്തത്.

cyst
ശസ്ത്രക്രിയക്ക് മുന്‍പ്

ലോകത്ത് ഇന്നേവരെ നീക്കം ചെയ്തതില്‍ ഏറ്റവും വലിയ അണ്ഡാശയ മുഴയാണ് ഈ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നീക്കം ചെയ്ത മുഴയ്ക്ക് 33 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പത്ത് ഗര്‍ഭസ്ഥ ശിശുക്കളുടെ ഭാരത്തിന് തുല്യമാണ് ഇത്.

Ads by Google
Advertisement
Monday 20 Mar 2017 07.48 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW