Monday, March 20, 2017 Last Updated 13 Min 23 Sec ago English Edition
Todays E paper
Monday 20 Mar 2017 07.40 PM

കുണ്ടറക്കേസില്‍ പിതാവിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിക്ഷേധം

uploads/news/2017/03/91625/kundara.jpg

കുണ്ടറക്കേസ് കൊലപാതകമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിക്ഷേധം. വീഴ്ചവരുത്തിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് രംഗത്തെത്തിയത്.

ക്രിമിനലുകള്‍ക്ക് ഉലുവ കഷായം വെച്ചുകൊടുക്കുന്ന പണിയാണ് കുണ്ടറയില്‍ നിന്ന് മന്ത്രിയായ ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എന്ന് ബിജെപി പരിഹസിച്ചു. കുണ്ടറയിലെ പ്രതി മകളെ കൊലപ്പെടുത്തിയതു തന്നെയാണെന്ന് പിതാവിന്റെ വാക്കുകള്‍ പുറത്തുവരുന്നതോടെ പ്രതിഷേധം വീണ്ടും രൂക്ഷമായിരിക്കുകയാണ്.

കുണ്ടറയിലെ വീഴ്ച വനിതമന്ത്രിയുടെ വീഴ്ചയാണെന്നായിരുന്നു ബിജെപിയുടെ ആരേപണം. ക്രിമിനലുകളെ മേഴ്‌സിക്കുട്ടിയമ്മ സംരക്ഷിക്കുകയാണെന്നും പിണറായി നല്‍കിയ കസേരയില്‍ ഇരിക്കുന്നതുകൊണ്ടാണ് കുണ്ടറയില്‍ വിഎസ് മൗനം പാലിക്കുന്നതെന്നുമായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി ശേഭാ സുരേന്ദ്രന്റെ ആരോപണം.

Ads by Google
TRENDING NOW