Tuesday, November 21, 2017 Last Updated 25 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 07.02 PM

ദേശീയ പാതയോരത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കാനുള്ള നീക്കത്തിനെതിരെ സുധീരന്‍ സുപ്രീം കോടതിയില്‍

uploads/news/2017/03/91623/sudheeran.jpg

ന്യൂഡല്‍ഹി: ദേശീയ പാതയോരത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എം സുധീരന്‍ സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നീക്കം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ ഹര്‍ജി നല്‍കിയത്.

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ എടുത്ത് മാറ്റണമെന്ന സുപ്രീം കോടതി വിധിക്ക് കളങ്കമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടിയത് തെറ്റായ നടപടിയാണെന്നും സുധീരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയോരത്തെ ബാറുകള്‍ മദ്യവില്‍പ്പന ശാലയുടെ നിര്‍വചനത്തില്‍ വരില്ലെന്നും അവ മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും അറ്റോര്‍ണി ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW