Saturday, September 23, 2017 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 06.04 PM

റാഞ്ചി ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു

uploads/news/2017/03/91619/match.jpg

റാഞ്ചി: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ സമനില പിടിച്ചു. പീറ്റര്‍ ഹാന്‍ഡ്‌കോമ്പിന്റെയും ഷോണ്‍ മാര്‍ഷിന്റെയും കരുത്തിലാണ് ഓസീസ് സമനില പിടിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയം മണത്തെങ്കിലും അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച മാര്‍ഷും ഹാന്‍ഡ്‌കോമ്പും ചേര്‍ന്ന് ഓസീസിനെ കരകയറ്റുകയായിരുന്നു. 124 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

രണ്ടു വിക്കറ്റിന് 23 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനത്തില്‍ ബാറ്റിങ് ആരംഭിച്ച ഓസീസ് രണ്ടുവിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായി. എന്നാല്‍ പിന്നാലെ എത്തിയ സ്മിത്തും റെന്‍ഷായും പുറത്താകുകയായിരുന്നു. 15 റണ്‍സെടുത്ത റെന്‍ഷായെ ഇഷാന്ത് മടക്കിയപ്പോള്‍ 21 റണ്‍സെടുത്ത സ്മിത്തിനെ ജഡേജ തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ പിന്നാലെ എത്തിയ ഹാന്‍ഡ്‌കോമ്പും മാര്‍ഷും ചേര്‍ന്ന് ഓസിസിനെ നയിച്ചു. മാര്‍ഷിനെ ജഡേജ പുറത്താക്കിയെങ്കിലും ടെസ്റ്റ് അപ്പോഴേക്കും സമനിലയുടെ ട്രാക്കില്‍ എത്തിയിരുന്നു. പിന്നീട് എത്തിയ മാക്‌സ്‌വെല്‍ രണ്ട് റണ്‍സ് എടുത്ത് പുറത്തായങ്കിലും മാത്യു വെയ്ഡും ഹാന്‍ഡ്‌കോമ്പും ടെസ്റ്റ് സമനിലയിലെത്തിക്കുകയായിരുന്നു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW