Sunday, June 24, 2018 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 05.28 PM

പാകിസ്താനില്‍ കാണാതായ സൂഫി പുരോഹിതര്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Subramanian Swamy, sufi clerics

ന്യുഡല്‍ഹി: പാകിസ്താനില്‍ കാണാതായ സൂഫി പുരോഹിതര്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. റോ ഏജന്റുമാരെന്ന് ആരോപിച്ച് തങ്ങളെ പാകിസ്താനില്‍ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് പുരോഹിതര്‍ പറയുന്നത്. എന്നാല്‍ ഈ വാദം വിശ്വസിക്കാനാകില്ലെന്നും അവര്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ഡല്‍ഹിയിലെ ഹസ്‌റത് നിസാമുദീന്‍ ദര്‍ഗയിലെ പുരോഹിതരായ സെയ്ദ് ആസിഫ് നിസാമി, നസീം അലി നിസാം എന്നിവരെയാണ് പാകിസ്താനില്‍ കാണാതായത്. റോയുടെയും മുത്താഹിദ ഖവാമി മൂവ്‌മെന്റിന്റെയും ഏജന്റുമാരാണെന്ന് പാക് ദിനപത്രമായ ഉമ്മത്ത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വിട്ടയച്ച പുരോഹിതര്‍ ഇന്ന് രാവിലെ ഡല്‍ഹിയില്‍ തിരിച്ചെത്തി.

എന്നാല്‍ പാക് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തുവെന്ന് പറയപ്പെടുന്ന സമയത്ത് ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW