Saturday, May 26, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 05.23 PM

ലേലത്തില്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കി ലാല്‍; നമ്പര്‍ സ്വന്തമാക്കാനാവതെ ദിലീപ്

uploads/news/2017/03/91617/lal.jpg

കൊച്ചി: കെ എല്‍ 7 സികെ 7 ഇനി മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന് സ്വന്തം. കൊച്ചിയില്‍ നടന്ന ലേലത്തില്‍ 31,000 രൂപയ്ക്കാണ് മോഹന്‍ലാല്‍ തന്റെ ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്.

ബുക്കിങ് തുടങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍താരങ്ങളടക്കം നിരവധി പേര്‍ ഇഷ്ട നമ്പറുകള്‍ക്കായി ഫീസ് അടച്ചിരുന്നു. ദിലീപ് കെ എല്‍ 7സികെ 1ന് വേണ്ടി ബുക്കു ചെയ്തപ്പോള്‍ സികെ 7ന് വേണ്ടി മോഹന്‍ലാലും ഫീസ് അടച്ചു. ലേലം വിളിയില്‍ മോഹന്‍ലാലിന് അധികം വെല്ലുവിളികള്‍ നേരിടേണ്ടി വന്നില്ല.

എന്നാല്‍ ശക്തമായ ലേലം നടന്നതിനാല്‍ ദിലീപിന് തന്റെ ഇഷ്ടനമ്പര്‍ സ്വന്തമാക്കാനായില്ല. ദിലീപിന്റെ പ്രതിനിധി അഞ്ച് ലക്ഷം വരെ വിളിച്ചെങ്കിലും ഏഴര ലക്ഷത്തിന് മറ്റൊരാള്‍ സ്വന്തമാക്കുകയായിരുന്നു. തന്റെ പുതിയ പേര്‍ഷെ കാറിന് വേണ്ടിയായിരിന്നു ദിലീപ് നമ്പര്‍ ബുക്ക് ചെയ്തത്.

കാക്കനാട് ആര്‍ടി ഓഫീസിലായിരുന്നു ലേലം നടന്നത്. ലേലത്തിലൂടെ പതിമൂന്ന് ലക്ഷത്തിഅന്‍പത്തിയാറായിരം രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് നേടിയെടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW