Wednesday, April 25, 2018 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 04.43 PM

കൃഷ്ണദാസിന്റെ അറസ്റ്റ്: പരാതിയില്ലാത്ത കേസില്‍ എന്തിന് ഇടപെട്ടു; പോലീസിന് കോടതിയുടെ വിമര്‍ശനം

uploads/news/2017/03/91615/krishnadas.jpg

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അറസ്റ്റില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പരാതിക്കാരില്ലാത്ത കേസില്‍ പോലീസ് എന്തിന് ഇടപെട്ടുവെന്ന് കോടതി ആരാഞ്ഞു. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് വ്യാജമാണെങ്കില്‍ ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടാകില്ല. ഇതാണ് സമീപനമെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. കോടതിയെ വിഡ്ഢിയാക്കുന്ന പോലീസിനെ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കോടതി വിമര്‍ശിച്ചു.

ലക്കിടി കോളജില്‍ അനധികൃത പണപ്പിരിവ് ചോദ്യം ചെയ്ത സഹീര്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കൃഷ്ണദാസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പോലീസിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയവെയാണ് പുതിയ കേസില്‍ അറസ്റ്റ്.

കൃഷ്ണദാസിന് പുറമെ നെഹ്‌റു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പി.ആര്‍.ഒ വത്സലകുമാര്‍, കോളജിലെ അധ്യാപകന്‍ സുകുമാരന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ തൃശൂര്‍ എരുമപ്പെട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃഷ്ണദാസ് മര്‍ദ്ദിച്ച സംഭവത്തില്‍ കഴിഞ്ഞ മാസമാണ് സഹീര്‍ പരാതി നല്‍കിയത്. ഭയം മൂലമാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും ടി.സി വാങ്ങിയ ശേഷമാണ് പരാതി നല്‍കിയതെന്നും സഹീര്‍ പറഞ്ഞു.

Ads by Google
Monday 20 Mar 2017 04.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW