Saturday, December 16, 2017 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 03.31 PM

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം...

uploads/news/2017/03/91609/swmiudcheythnaya200317.jpg

ഭാഗവത ആചാര്യനും ഭാഗവതഗ്രാമത്തിന്റെ സ്ഥാപകനുമായ സ്വാമി ഉദിത് ചൈതന്യയുടെ ആത്മീയ ജീവിതത്തിലൂടെ...

സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം ഒരിക്കല്‍ കേട്ടാല്‍ പിന്നെയും നമുക്ക് അദ്ദേഹത്തെ കേള്‍ക്കാന്‍ തോന്നും. അത്തരത്തില്‍ പോസിറ്റീവ് എനര്‍ജിയാണ് ഭാഗവത സപ്താഹത്തിലൂടെ ആദ്ദേഹം പകര്‍ന്നു നല്‍കുന്നത്.

ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ആശ്വാസവും പ്രചോദനവുമായി ഈ ഭാഗവത ആചാര്യന്‍ വര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തന്നെ നല്ല മകനായും, സഹോദരനായും കാണുന്ന ധാരാളം ആളുകളുണ്ടെന്ന് സ്വാമി പറയുന്നു.

തൃശൂര്‍ ജില്ലയിലെ മുനിപ്പാറയിലുള്ള ഭാഗവത ഗ്രാമം ഒരു സ്വര്‍ഗ്ഗമാണ്. നിറയെ പച്ചപ്പും, അരുവികളും, കാടും, ഗോക്കളും, ശ്രീകൃഷ്ണക്ഷേത്രവും ഒക്കെയുള്ള ശാന്ത സുന്ദരമായ ഒരിടം. ഭാഗവത ആചാര്യന്‍ സ്വാമി ഉദിത് ചൈതന്യയുടെ സ്വപ്്നമാണ് ഈ ഗ്രാമം.

ധാരാളം ആളുകള്‍ സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാനും അല്‍പ്പസമയം ചെലവഴിക്കാനുമായി ഇവിടെയെത്തുന്നുണ്ട്. ജീവിതം സമൂഹത്തിനായി മാറ്റിവയ്ക്കുന്ന സ്വാമിയെ കൂടുതല്‍ അടുത്തറിയാം...

ആത്മീയതയാണ് വഴി എന്ന് തോന്നിയത്?


ഞാന്‍ ജനിച്ചത് കോഴിക്കോട് രാമനാട്ടുകരയിലാണ്. വിദ്യാഭ്യാസമൊക്കെ കോഴിക്കോടായിരുന്നു. മുംബൈ ചിന്മയ മിഷനിലായിരുന്നു ഫിലോസഫിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തത്. അവിടുത്തെ പഠന കാലയളവിലാണ് ആത്മീയതയിലേക്ക് മനസ്സ് മാറിയത്.

നമ്മുടെയല്ലാവരുടേയും ജീവിതം വ്യത്യസ്തമാണ്. വളര്‍ന്നുവരുന്തോറും ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുെമാക്കെയുണ്ടാവാം. സന്തോഷമുണ്ടാവണം, സ്നേഹം കിട്ടണം അങ്ങനെ പോസിറ്റീവായാണ് എല്ലാവരും ചിന്തിക്കുക. വളര്‍ന്ന് വരുമ്പോഴാണ് നമ്മുടെ പരിമിതികള്‍ മനസിലാകുക.

നമ്മളേക്കാള്‍ സൗന്ദര്യമുള്ളവരെ കാണുമ്പോള്‍ ഓ എനിക്കിത്രയും സൗന്ദര്യമില്ലല്ലോാ എന്ന് തോന്നും. പഠിത്തത്തില്‍, കലാപരമായി, സാമ്പത്തികമായി, സൗഹൃദങ്ങളുടെ കാര്യത്തില്‍ അങ്ങനെ എല്ലാത്തിനും പരിമിതികളുണ്ട്. ഈ ചിന്തകളില്‍നിന്ന് എങ്ങനെ പുറത്തുകടക്കാം. അതിനുളള വഴി കണ്ടെത്തുക. ഇവിടെയാണ് ഞാന്‍ വിജയിച്ചത്.

നല്ല കൂട്ടുകെട്ട്, വായന, വീട്ടിലെ അന്തരീക്ഷം ഇതൊക്കെ എന്നെ വളരെയധികം സഹായിച്ചു. എന്റെ വീട്ടില്‍ നല്ല ആത്മീയ അന്തരീക്ഷമായിരുന്നു. അതുകൊണ്ടുതന്നെ രാമായണം, ഭാഗവതം തുടങ്ങിയവയുമായുള്ള പരിചയം കുട്ടിക്കാലത്തേയുണ്ട്.

ഇതെല്ലാം അടുത്തറിഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കിയത് ഇതിനൊക്കെ അപ്പുറത്ത് നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതുമായ ചില സത്യങ്ങള്‍ ഉണ്ട്. ആ സത്യത്തെ മനസിലാക്കിയ മഹാത്മാക്കള്‍ രാജ്യത്തുണ്ട്. ആ സത്യങ്ങളെ അറിഞ്ഞാല്‍ ജീവിതമേ നന്നാവും. നന്നാവാനുള്ള ഈ ത്വരയും നമ്മുടെയെല്ലാം ഉളളിലുണ്ട്.

ധാരാളം ആളുകള്‍ക്ക് ആശ്വാസമേകാന്‍ കഴിയുന്നു. അതെങ്ങനെയാണ്?


ഓരോ വ്യക്തിയിലും പോസിറ്റീവും നെഗറ്റീവും ഉണ്ട്. നമ്മള്‍ നമ്മെ മനസിലാക്കുന്നതിലാണ് തെറ്റ്. മനുഷ്യന്‍ എന്ന വാക്കിനര്‍ഥം മനീഷ, ചിന്തിക്കാന്‍ കഴിയുന്നവന്‍ എന്നാണ്. പക്ഷേ എങ്ങനെ ചിന്തിക്കണമെന്ന്് അവനറിയില്ല.

പ്രധാനമായും മൂന്ന് തരം ചിന്തകളാണ് നമുക്കുളളത്. ആദ്യത്തേത് ഇ.ക്യൂ. ഇമോഷണല്‍ കോഷ്യന്റ്. സ്നേഹം ദയ, കാരുണ്യം അതില്‍ത്തന്നെയുള്ള നെഗറ്റീവായ വെറുപ്പ്, വിദ്വേഷം അസൂയ തുടങ്ങിയവയൊക്കെ. രണ്ടാമത്തേത് ഐ ക്യൂൂഇന്റലിജന്റ്, കോഷ്യന്റ്, ബുദ്ധി. മൂന്നാമത്തേതാണ് എസ്.ക്യു. ട്രാന്‍സ്ഫര്‍മേറ്റീവ് കോഷ്യന്റ് .ഇതിനെക്കുറിച്ച് ആര്‍ക്കും കൂടുതല്‍ അറിയില്ല.

ഒരു വ്യക്തിയുടെ വ്യക്തിത്വം മാറ്റിമറിക്കാന്‍ കഴിയുന്ന ഒന്ന്, അതായത് മൂന്നാം കണ്ണ്. ഈ കണ്ണുകൊണ്ട്് സ്വയം നിരീക്ഷിച്ച് നമ്മുടെ ചിന്തകളെ മാറ്റിയെടുക്കാം. ഉദാഹരണത്തിന് എന്നെ ഒരു കോംപ്ലക്സ് അലട്ടുന്നു. ആ കോംപ്ലക്സില്‍ത്തന്നെ ഞാന്‍ നിന്നുപോയാല്‍ എന്റെ എല്ലാ പ്രചോദനവും പോയി.

ഇത്തരം ചിന്തകളില്‍ മാറ്റം വരണമെങ്കില്‍ നല്ല ആളുകളുമായുളള കൂട്ടുകെട്ട് വേണം, നല്ല പുസ്തകങ്ങള്‍ വായിക്കണം. അത്തരത്തില്‍ എനിക്ക് കിട്ടിയ പ്രചോദനങ്ങളാണ് ഞാന്‍ മറ്റുള്ളവരിലേക്കും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്നത്.

ഇത് എന്റെയുള്ളില്‍ മാത്രമല്ല, എല്ലാവരുടേയും ഉള്ളിലുണ്ട്. ഞാന്‍ അത് എന്റെയുള്ളില്‍ കണ്ടെത്തുന്നു. മറ്റുള്ളവര്‍ അവരുടെയുള്ളില്‍ കെണ്ടത്തിയാല്‍ ഈ ലോകം സുന്ദരമായി.

സൈക്കോളജിക്കലായി എങ്ങനെയാണ് മനുഷ്യന്റെ പ്രശ്നങ്ങളെ സമീപിക്കുന്നത്.?


ഒരു മനുഷ്യന്‍ അവന്റെ പ്രശ്നങ്ങളില്‍ കുരുങ്ങുന്നതാണ് യഥാര്‍ഥത്തില്‍ സൈക്കോളജി. അത്തരത്തിലുള്ള മനുഷ്യന്‍ മാനസിക രോഗിയാണ്. ഉദാഹരണത്തിന് ഭര്‍ത്താവോ ഭാര്യയോ തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നു കരുതുക.

അവള്‍ അല്ലെങ്കില്‍ അയാള്‍ അങ്ങനെ പറയരുതായിരുന്നു, പ്രവര്‍ത്തിക്കരുതായിരുന്നു. ഇങ്ങനെതന്നെ ചിന്തിച്ചുകൊണ്ടിരുന്നാല്‍ അയാള്‍ ഒരു മാനസിക രോഗിയാണെന്നുവേണം കരുതാന്‍. നേരെ മറിച്ച് നിങ്ങുടെ മനസിനെ പോസിറ്റീവായ ചിന്തയിലേക്ക് കൊണ്ടുവരൂ. അതിന് സ്പിരിച്വല്‍ പവര്‍ വേണം.

അത്തരം മാനസിക ശക്തി എങ്ങനെ നേടാന്‍ കഴിയും?


ദിവസത്തില്‍ പത്ത് മിനിറ്റെങ്കിലും കണ്ണടച്ച് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെയിരിക്കൂ. ഒരു മിനിറ്റ് ഉള്ളില്‍ പൊട്ടിച്ചിരിക്കൂ. വീണ്ടും രണ്ട് മിനിറ്റ് കണ്ണടച്ച് മനസിനെ കെട്ടടക്കൂ. അപ്പോള്‍ നിങ്ങളുടെ തൃക്കണ്ണ് തുറക്കും. ഉള്ളില്‍ ചിരിക്കുമ്പോള്‍ നമ്മള്‍ റിലാക്സ്ഡ് ആയി.

അപ്പോള്‍ നമ്മള്‍ ശാന്തതയിലേക്ക് പോകും. എത്രകണ്ട്് ശാന്തമാകുന്നോ അത്രകണ്ട് നിങ്ങളുടെ മനസിന്റെ ശക്തി കൂടും. ഈ പ്രവൃത്തി ദിവസവും പ്രാക്ടീസ് ചെയ്താല്‍ നിങ്ങള്‍ക്ക് മാനസികമായുള്ള പ്രശ്നങ്ങളില്‍നിന്ന് പുറത്തുകടക്കാം.

ഒരിക്കല്‍ സ്വയം പുറത്തുകടന്നാല്‍ നിങ്ങള്‍ക്ക് മറ്റൊരൊളെയും സഹായിക്കാന്‍ കഴിയും. അയാള്‍ കുരുങ്ങി കിടക്കുന്നത് എവിടെയാണെന്ന് നിങ്ങള്‍ക്ക് മനസിലാകും.

TRENDING NOW