Thursday, July 20, 2017 Last Updated 0 Min 17 Sec ago English Edition
Todays E paper
Monday 20 Mar 2017 01.26 PM

ചായ കുടിച്ചോളൂ...ശ്ശോ..മറന്നു! എന്ന് പറയേണ്ടി വരില്ല

uploads/news/2017/03/91587/tea.jpg

ശ്ശോ മറന്നു... എന്ന് ദിവസത്തില്‍ പരിതപിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഈ മറവി ഒരു രോഗമായി മാറുന്നത് പലപ്പോഴും ആരും അറിയാതെ പോകുകയാണ്. മറവിയെ അവഗണിച്ചാല്‍ അല്‍ഷിമേഴ്‌സ് എന്ന വില്ലന്‍ നിങ്ങളില്‍ എത്തുമെന്ന കാര്യം മറന്നുപോകരുത്.

മറവി വില്ലന്‍ തന്നെയാണ്. ദിവസവും ഒരു കപ്പ് ചായ സ്ഥിരമാക്കുന്നവരെ തേടി ഒരു പരിധി വരെ മറവി എത്തില്ലെന്ന് പുതിയ പഠനം. സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഗവേഷകരാണ് പഠനം പുറത്തുവിട്ടത്.

തലച്ചോറില്‍ മറവി രോഗത്തിന്റെ ജീനുകളെ വഹിക്കുന്നവരില്‍ പോലും രോഗം വരാനുള്ള സാധ്യത 86 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. തേയിലയില്‍ അടങ്ങിയ കറ്റേച്ചിന്‍-ദിഫ്‌ളേവിന്‍ സംയുക്തങ്ങള്‍ക്ക് ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളാണ്. ഇത് നാഡീ നാശത്തില്‍ നിന്നും വാസ്‌കുലര്‍ ഡാഡേില്‍ നിന്നും തലച്ചോറിനെ സംരക്ഷിക്കുമെന്നാണ് പഠനം. 55 വയസ്സിന് മുകളില്‍ പ്രായമുള്ള 957 പേരില്‍ 12 വര്‍ഷക്കാലമാണ് ഗവേഷണം നടത്തിയത്.

Ads by Google
TRENDING NOW