Wednesday, April 12, 2017 Last Updated 20 Min 59 Sec ago English Edition
Todays E paper
റെജി ടി. തോമസ്
റെജി ടി. തോമസ്
Monday 20 Mar 2017 01.14 PM

ഫിസിയോതെറാപ്പി

കരിയര്‍ ഗൈഡന്‍സ്
uploads/news/2017/03/91582/weeklycargdns200317.jpg

കേരളത്തില്‍ ഇന്ന് പ്രചാരമേറുന്ന ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. പാരാമെഡിക്കല്‍ രംഗത്തെ സുപ്രധാന തസ്തികയാണ് ഫിസിയോ
തെറാപ്പിസ്റ്റ്്.

വേദനയെ നിയന്ത്രണത്തിലാക്കാനും അസുഖങ്ങള്‍ വരാതെ കാത്തുസൂക്ഷിക്കാനും ഫിസിയോതെറാപ്പിസ്റ്റുകള്‍ രോഗികളെ പ്രാ
പ്തരാക്കുന്നു. മരുന്ന് ഉപയോഗിക്കാത്തതും പാര്‍ശ്വഫലങ്ങള്‍ ഒട്ടുമില്ലാത്തതുമായ ചികിത്സാ രീതിയാണ് ഇത്.

അപകടമോ മുറിവോ സംഭവിച്ചവര്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റുകള്‍ സേവനം നല്‍കുന്നു. കായികതാരങ്ങള്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം ആവശ്യമാണ്.

സ്‌പോര്‍ട്‌സ് തെറാപ്പി എന്നൊരു പ്രത്യേക വിഭാഗംതന്നെയുണ്ട്. പോളിയോ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ഒഴിവാക്കാനാവില്ല.

ജന്മനായുള്ളവയോ രോഗങ്ങള്‍മൂലമോ ഉണ്ടാകുന്നതോ ആയ വൈകല്യങ്ങള്‍, ചലനക്ലേശങ്ങള്‍, ശരീര പ്രവര്‍ത്തനങ്ങളുടെ സ്തംഭനം തുടങ്ങി
പലതിനേയും ഫിസിയോ തെറാപ്പിസ്റ്റുകള്‍ കൈകാര്യം ചെയ്യേണ്ടിവരും.

ബിരുദപഠനത്തിനുശേഷം മാസ്‌റ്റേഴ്‌സ് പഠനത്തില്‍ ജെറിയാട്രിക്‌സ്, സ്‌പോര്‍ട്‌സ് ഫിസിക്കല്‍ തെറാപ്പി തുടങ്ങിയ ഉപശാഖകളില്‍ സ്‌പെഷലൈസ് ചെയ്യാന്‍ കഴിയുന്നു.

ആശുപത്രികള്‍, പുനരധിവാസകേന്ദ്രങ്ങള്‍, നഴ്‌സിംഗ് ഹോമുകള്‍, ഫിറ്റ്‌നെസ് സെന്ററുകള്‍, ഡിസബിലിറ്റി സെന്റര്‍ തുടങ്ങിയവയില്‍ ജോലിക്ക്
അവരുണ്ട്. പുറമേ പ്രൈവറ്റ് പ്രാക്ടീസുമാകാം. വിദേശരാജ്യങ്ങളില്‍ മികച്ച അവസരങ്ങളാണുള്ളത്.

യൂറോപ്പിലും മറ്റും ഓര്‍ഡ് ഏജ് ഹോമുകളിലും അവസരങ്ങള്‍ ലഭിക്കും. ഫിസിയോതെറാപ്പിയില്‍ ബിരുദ (ബി.പി.ടി), ബിരുദാനന്തര ബിരുദ (എം.പി.ടി) കോഴ്‌സുകളാണ് കേരളത്തിലുള്ളത്.

ബയോളജി വിഷയമായി പഠിച്ചിട്ടുള്ള പ്ലസ് ടു സയന്‍സ് ആണ് ഫിസിയോതെറാപ്പി ബിരുദ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത. ഫിസിക്‌സ്, കെ
മിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് വേണം. നാലുവര്‍ഷം പഠനവും ആറുമാസം ഇന്‍േറണ്‍ഷിപ്പുമാണ്. സ്വാശ്രയരീതിയിലാണ്
കോഴ്‌സുകളെല്ലാം.

Ads by Google
TRENDING NOW