Monday, March 20, 2017 Last Updated 14 Min 44 Sec ago English Edition
Todays E paper
Monday 20 Mar 2017 01.07 PM

സര്‍വ്വകാര്യസിദ്ധിക്ക് വിശുദ്ധ തോമാശ്‌ളീഹ

ദേവാലയങ്ങളിലൂടെ... കുരിശുപള്ളി , പുത്തനങ്ങാടി. കോട്ടയം
uploads/news/2017/03/91581/Weeklytempl200317.jpg

ജാതിമതഭേദമന്യേ ഏവര്‍ക്കും പ്രവേശിക്കാന്‍ സാധിക്കുന്ന ദേവാലയമാണ് പുത്തനങ്ങാടി കുരിശുപള്ളി. വിദേശത്ത് ജോലി, പഠനത്തില്‍ ഉയര്‍
ച്ച,വിവാഹ തടസ്സം മാറിക്കിട്ടുക, മാറാരോഗങ്ങളില്‍ നിന്ന് മുക്തി തുടങ്ങിയ കാര്യങ്ങളിലൊക്കെ തന്നെ വി.തോമാശ്‌ളീഹാ വിടുതല്‍ നല്‍കുന്നു.

ഉദ്ദിഷ്ട കാര്യ സാധ്യതയ്ക്കും ഫലപ്രാപ്തിക്കും ശേഷം ധാരാളം വിശ്വാസികള്‍ പള്ളി അങ്കണത്തിലെത്തി ചുറ്റുവിളക്ക് കത്തിക്കുന്നത് നൂറ്റാണ്ടുക
ളായി തുടരുന്ന അനുഷ്ഠാനമാണ്.

അടുത്തും അകലെയുമുള്ള വിശ്വാസികളെല്ലാം തന്നെ ഈ ആചാരം പിന്തുടരുകയും ചെയ്യുന്നു. പ്രതിദിനം കുര്‍ബാന നടത്തുന്ന ഏക ദേവാലയമാണ് പുത്തനങ്ങാടി കുരിശുപള്ളി. വിശുദ്ധ തോമാശ്‌ളീഹായുടെ അനുഗ്രഹം തേടി നിരന്തരമാളുകള്‍ എത്തുന്നുണ്ടെങ്കിലും വെള്ളിയാഴ്ച ദിവസമാണ് ഇവിടെ പ്രധാനം. ആഗ്രഹ സാഫല്യത്തിനായി മെഴുകുതിരി കത്തിക്കുന്നവരും കുറവല്ല.

ആഗസ്‌ററ് മാസം ആറാം തീയതി കല്ലിട്ട പെരുന്നാളാണ്. അന്നേ ദിവസം പള്ളിയിലെത്തുന്നവര്‍ക്ക് കുടിക്കാനായി കഞ്ഞിനേര്‍ച്ചയുണ്ട്. അത് കഴിക്കുന്നവര്‍ക്ക് ശരീരസൗഖ്യമുണ്ടാകുമെന്നാണ് വിശ്വാസം. പ്രായഭേദമന്യേ ധാരാളമാളുകള്‍ ഈ കഞ്ഞി കുടിക്കുന്നുണ്ട്.

പള്ളിയിലേക്ക് പോകേണ്ട വഴി: കോട്ടയം പഴയ സ്റ്റാന്‍ഡില്‍ നിന്ന് ഒരോട്ടോയില്‍ കയറിയാല്‍ പള്ളിയുടെ മുമ്പില്‍ ചെന്നിറങ്ങാം.

- ദേവിന റെജി

Ads by Google
TRENDING NOW