Tuesday, February 20, 2018 Last Updated 33 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 12.59 PM

കോപ്പിയടിച്ചതിന് ഇയാള്‍ റോയല്‍റ്റി നല്‍കിയിട്ടില്ലല്ലോ; ഇളയരാജയ്‌ക്കെതിരെ സഹോദരന്‍ ഗംഗൈ അമരന്‍

uploads/news/2017/03/91577/ilaya.jpg

സ്‌റ്റേജുകളില്‍ തന്റെ അനുവാദം ഇല്ലാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സ്‌റ്റേജില്‍ പാടിയെന്നാരോപിച്ച് ചിത്രയ്ക്കും എസ്പിബിക്കുമെതിരെ കേസ് നല്‍കിയ ഇളയരാജയ്‌ക്കെതിരെ സഹോദരന്‍ ഗംഗൈ അമരന്‍. ഇളയരാജയ്‌ക്കെതിരെ സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

ഇളയരാജയുടെ പണത്തിനോടുള്ള ആര്‍ത്തിയും അഹങ്കാരവുമാണ് ഇതിനു കാരണം. എംഎസ് വിശ്വനാഥന്റെയും, ത്യാഗരാജ കീര്‍ത്തനങ്ങളുടെയും ഈണങ്ങള്‍ കോപ്പിയടിച്ചിട്ടുണ്ട്. ഇതിന് എന്തെങ്കിലും റോയല്‍റ്റി നല്‍കിയിട്ടുണ്ടോ. വളരെ ബാലിശമാണ് ഇളയരാജയുടെ ആവശ്യമെന്ന് അമരന്‍ പറഞ്ഞു.

സഹോദരരാണെങ്കിലും പരസ്പര വിമര്‍ശിക്കുന്നതിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നവരാണ് ഇരുവരും. ആര്‍കെ നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഗൈ അമരന്‍ അനാവാശ്യമായി സംസാരിക്കുകയാണെന്ന് ഇളയരാജ അനുഭാവികള്‍ പ്രതികരിച്ചു.

Ads by Google
Monday 20 Mar 2017 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW