Monday, June 26, 2017 Last Updated 2 Min 45 Sec ago English Edition
Todays E paper
Monday 20 Mar 2017 12.46 PM

പങ്കാളിയായി നോക്കുന്നത് സുന്ദരികളെയും സുന്ദരന്മാരെയും ആണോ ? എങ്കില്‍ ഈ കുഴപ്പമുണ്ടാകും

uploads/news/2017/03/91575/goodlooking.jpg

പ്രണയിക്കാനായാലും പരിണയിക്കാനായാലും അഭികാമ്യം സൗന്ദര്യവും സ്വഭാവ ശുദ്ധിയും കുടുംബ മഹിമയും എന്നതാണ് മിക്കവരുടെയും നിലപാട്. എന്നാല്‍ അധികം സൗന്ദര്യമുള്ളവര്‍ക്ക് സുദീര്‍ഘബന്ധം സാധ്യമാകില്ലത്രേ. സൗന്ദര്യം സംബന്ധിച്ച ചില പരീക്ഷണങ്ങളും നീരീക്ഷണങ്ങളുമായുള്ള ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എല്ലാ പഠനവും കാണാന്‍ സുന്ദരികളും സുന്ദരന്മാരുമായവര്‍ ഹൃസ്വബന്ധക്കാരായിരിക്കാനുള്ള പ്രവണതയാണ് വെളിവാക്കിയത്.

മറ്റുള്ളവര്‍ കാണുമ്പോള്‍ ആകര്‍ഷണീയ സൗന്ദര്യം തോന്നുന്നവര്‍ക്ക് ബന്ധം തകരാന്‍ സാധ്യത കൂടുതലാണത്രേ. കാണാന്‍ കൊള്ളാവുന്നവര്‍ കൂടുതല്‍ കാണാന്‍ കൊള്ളാവുന്നവരെ തന്നെ തേടിപ്പോകുന്നതാണ് കാരണം. നിലവിലെ ബന്ധങ്ങളില്‍ പങ്കാളിയില്‍ തൃപ്തി തീരെയില്ലാ എന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ക്രിസ്റ്റീന്‍ മാ കെല്ലാംസും അവരുടെ ചില സഹപ്രവര്‍ത്തകരും തങ്ങള്‍ 17 ും 18 ും വയസ്സുമുള്ളപ്പോഴത്തെ സ്‌കൂള്‍ ഈയര്‍ ബുക്കിലെ 238 പുരുഷന്മാരുടെ ചിത്രങ്ങള്‍ കാട്ടിയ ശേഷം രണ്ടു യുവതികളോട് ഇവരില്‍ ഏറ്റവും ഇഷ്ടപ്പെട്ടവരെ കണ്ടെത്താന്‍ നിയോഗിച്ചു. അതിന് ശേഷം ഇവരുടെ 30 വര്‍ഷത്തിനിടയിലെ വൈവാഹിക നിലയും വിവാഹമോചനവും സംബന്ധിച്ച വിവരം അന്‍സെസ്ട്രി ഡോട്ട് കോമില്‍ നിന്നും ശേഖരിച്ചു. ഏറ്റവും സുന്ദരന്മാരായി റേറ്റ് ചെയ്തവരെല്ലാം വിവാഹമോചിതരും ഹൃസ്വകാല ദാമ്പത്യം നയിച്ചവരുമാണെന്ന് കണ്ടെത്തി.

അടുത്ത ഗവേഷകര്‍ ഐഎംഡിബി ഡോട്ട് കോമില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 20 നടീനടന്മാരുടെയും അതിശക്തരായ 100 സെലിബ്രിട്ടികളുടെയും ഡേറ്റയാണ് എടുത്തത്. എന്നിട്ട് ആദ്യ പരിശോധന നടത്തിയ യുവതികളെ തന്നെ ഇവരിലെ ആകര്‍ഷണീയത വിലയിരുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തവണ മുഖസൗന്ദര്യം ഏറ്റവും കൂടുതലുള്ളതായി യുവതികള്‍ വിലയിരുത്തിയത് നടീനടന്മാരെ ആയിരുന്നു. എന്നാല്‍ ഇവര്‍ സുന്ദരന്മാരായി തെരഞ്ഞെടുത്തവരുടെയെല്ലാം വിവാഹജീവിതം ഹൃസ്വമായിരുന്നു. അതേസമയം ഇവര്‍ ആകര്‍ഷണീയതയുടെ കാര്യത്തില്‍ വില മതിക്കാത്തവര്‍ ആകട്ടെ ഇപ്പോഴും ബന്ധത്തില്‍ തന്നെ തുടരുന്നതായും കണ്ടെത്തി.

അവസാന പഠനം ആമസോണ്‍ മെക്കാനിക്കല്‍ ടര്‍ക്കിന്റേതായിരുന്നു. പതിവില്‍ നിന്നും വിഭിന്നമായിരുന്നു ഇത്. വ്യക്തികളിലെ സുന്ദരന്മാരെ കണ്ടെത്താനും നിലവിലെ ജീവിതത്തിലെ സംതൃപ്തി അടയാളപ്പെടുത്താനും ആയിരുന്നു നിര്‍ദേശിച്ചത്. എല്ലാവരും താരതമ്യേനെ മെച്ചപ്പെട്ടവരെ തന്നെ തെരഞ്ഞെടുത്തെങ്കിലൂം തങ്ങളുടെ നിലവിലെ ബന്ധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. സുന്ദരന്മാരെയാണ് ആള്‍ക്കാര്‍ക്ക് കൂടുതല്‍ ഇഷ്ടമെങ്കിലും തങ്ങള്‍ക്കൊപ്പമുള്ള അത്ര സുന്ദരന്മാര്‍ അല്ലാത്തവരുമായുള്ള ഉറച്ച ബന്ധം തന്നെയാണ് കൂടുതല്‍ പേരും മതിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയ ഫലം.

Ads by Google
Monday 20 Mar 2017 12.46 PM
YOU MAY BE INTERESTED
TRENDING NOW