Friday, April 27, 2018 Last Updated 28 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 12.21 PM

ദംഗലില്‍ നിന്ന് ആമിര്‍ നേടിയ കോടികള്‍ കണ്ട് ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം

uploads/news/2017/03/91571/dangal.jpg

ആമിര്‍ ഖാന്റെ ദംഗല്‍ തരംഗം ഇപ്പോഴും തുടരുകയാണ്. മഹാവീര്‍ ഭോഗട്ടിന്റെയും മക്കളായ ഗീത, ബബിത എന്നിവരുടെയും കഥ പറഞ്ഞ ദംഗല്‍ ആമീറിന് നേടികൊടുത്തത് വന്‍ പ്രശംസയായിരുന്നു. പ്രശംസകള്‍ക്കും അംഗീകാരങ്ങള്‍ക്കും പുറമേ ദംഗല്‍ ആമിറിന് നല്‍കിയത് കോടികള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ രണ്ടാമത്തെ ചിത്രമാണ് ദംഗല്‍. ഒന്നാം സ്ഥാനത്ത് ആമിറിന്റെ തന്നെ പികെ ആണ്.

നായകന്‍ മാത്രമല്ല നിര്‍മ്മാതാവ് കൂടിയായ ആമിര്‍ നേടിയത് 175 കോടി രൂപ. പ്രതിഫലത്തിനു പുറമേ ലാഭ വിഹിതം കൂടി നേടി ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന താരമായി മിസ്റ്റര്‍ പെര്‍ഫെക്റ്റ് മാറിയിരിക്കുകയാണ്. എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങുന്നില്ല സാറ്റലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്ന തുക കൂടി ലഭിക്കുന്നതോടെ ഭാവിയില്‍ ദംഗല്‍ വീണ്ടും ആമിറിന് പണം വാരി ചിത്രമാകും.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്‌നി പിക്‌ചേഴ്‌സും ചേര്‍ന്നാണ് പടം നിര്‍മ്മിച്ചത്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ആമിര്‍.

Ads by Google
Monday 20 Mar 2017 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW