Friday, February 23, 2018 Last Updated 57 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 10.55 AM

മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കില്ല: വെള്ളാപ്പള്ളി

uploads/news/2017/03/91543/vellappally.jpg

ആലപ്പുഴ: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ബിഡിജെഎസിനില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മുന്നണി മര്യാദകള്‍ മുഴുവന്‍ ലംഘിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ എന്തിനു പിന്തുണയ്ക്കണം എന്ന രൂക്ഷ വിമര്‍ശനമാണ് എന്‍എഡിഎ യ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. മുന്നണിയില്‍ ആലോചിക്കാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ മലപ്പുറത്ത് പ്രഖ്യാപിച്ചതെന്ന് വെള്ളാപ്പള്ളി ആഞ്ഞടിച്ചു.

ബിഡിജെഎസ് അണികള്‍ ബിജെപി യില്‍ ചേരുമെന്നത് ഒരിക്കലും നടക്കാത്ത പ്രതീക്ഷയാണെന്നും ബിഡിജെഎസി ന് കേരളത്തില്‍ ബിജെപിയേക്കാള്‍ കരുത്തുണ്ടെന്നും വെള്ളാപ്പള്ളി വാദിച്ചു. ഇനി അധികകാലം ബിജെപി യില്‍ തുടരില്ലെന്ന സൂചനകള്‍ വെള്ളാപ്പള്ളി പുറത്തുവിട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW