Friday, September 22, 2017 Last Updated 22 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 09.09 AM

കുണ്ടറ പീഡനം: പ്രതിയെ കുടുക്കിയത് മുത്തശ്ശിയുടെ മൊഴി; അറസ്റ്റിലായാലും കേസ് തെളിയിക്കാനാകില്ലെന്ന് വിക്ടറിന്റെ വെല്ലുവിളി

uploads/news/2017/03/91533/kundara.jpg

കൊല്ലം: കുണ്ടറയില്‍ പെണ്‍കുട്ടി ദുരൂഹമായി മരിച്ച സംഭവത്തില്‍ പ്രതിയും മുത്തച്ഛനുമായ വിക്ടറിനെ കുടുക്കാന്‍ സഹായിച്ചത് കുട്ടിയുടെ മുത്തശ്ശിയുടെ നിര്‍ണ്ണായക മൊഴി. വിക്ടറിനെതിരേ പെണ്‍കുട്ടികള്‍ പലപ്പോഴും പരാതി പറഞ്ഞിരുന്നതായി ഇവര്‍ പോലീസിന് മൊഴി നല്‍കി. ആദ്യമൊക്കെ മൊഴി നല്‍കാന്‍ കൂട്ടാക്കാതിരുന്ന മുത്തശ്ശി നാലു ദിവസത്തെ ചോദ്യം ചെയ്യലിനും കൗണ്‍സിലിംഗിനും ശേഷമായിരുന്നു ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്താന്‍ തയ്യാറായത്.

സഹകരിക്കണമെന്നും ഇനിയുള്ള മകളെയെങ്കിലും നഷ്ടപ്പെടുത്താന്‍ കൂട്ടു നില്‍ക്കരുതെന്നും അന്വേഷണസംഘം പെണ്‍കുട്ടിയുടെ മുത്തശ്ശിയോടും മാതാവിനോടും പറഞ്ഞതോടെ ആയിരുന്നു എല്ലാം പറയാന്‍ ഇരുവരും തയ്യാറായത്. കേസില്‍ വിക്ടറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുത്തച്ഛന്‍ മോശമായ രീതിയില്‍ പെരുമാറുന്നതായി മകളും പേരക്കുട്ടിയും പല തവണ തന്നോട് പറഞ്ഞിരുന്നതായി മുത്തശ്ശി വെളിപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും കാണിക്കുന്നത്. ആത്മഹത്യ ചെയ്യുമെന്ന് കുട്ടി പറഞ്ഞിരുന്നതായും വിവരമുണ്ട്.

അതേസമയം താന്‍ അറസ്റ്റിലായാലും കേസ് തെളിയിക്കാനാകില്ലെന്ന് വിക്ടര്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലത്ത് പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായി ദീര്‍ഘകാലം ജോലി ചെയ്തിരുന്ന വിക്ടറിന് നിയമത്തിന്റെ പഴുതുകള്‍ കൃത്യമായി അറിയാമായിരുന്നെന്നും ഇതനുസരിച്ചാണ് നീങ്ങിയതെന്നുമാണ് വിവരം. എന്നാല്‍ അഭിഭാഷകന്റെ ഗുമസ്തപ്പണി വിട്ട് ഒരു ലോഡ്ജ് മാനേജരായി ഇപ്പോള്‍ ജോലി നോക്കുന്ന വിക്ടറിനെതിരേ മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചതിന് കേസുണ്ട്.

ഇയാള്‍ പലപ്പോഴും പുരുഷന്മാരെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഉപയോഗിച്ചതായി മൊഴിയുണ്ട്. കഴിഞ്ഞ ജനുവരി 15 നായിരുന്നു പത്തുവയസ്സുകാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന കുട്ടിയുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയില്‍ കത്ത് കുട്ടി തന്നെ എഴുതിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW