Monday, July 24, 2017 Last Updated 5 Min 42 Sec ago English Edition
Todays E paper
Monday 20 Mar 2017 09.00 AM

ടൊവിനോ തോമസിന്റെ ചിത്രം നിര്‍മ്മിച്ച് ധനുഷ് മലയാളത്തിലേയ്ക്ക്

uploads/news/2017/03/91526/dhanu.jpg

തമിഴകത്തിന്റെ വിജയ താരം ധനുഷ് മലയാളത്തിലേയ്്ക്ക്. കമ്മത്ത് ആന്റ് കമ്മത്തില്‍ അതിഥി താരമായി എത്തിയ ധനുഷ് ഇത്തവണ വരുന്നത് നിര്‍മ്മാതാവിന്റെ റോളില്‍. തമിഴില്‍ സൂപ്പര്‍ ഹിറ്റുകളും, രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ സിനിമകളും സമ്മാനിച്ച ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് മലയാള സിനിമ നിര്‍മ്മിക്കാന്‍ സമ്മതം അറിയിച്ചു കഴിഞ്ഞു. ദീര്‍ഘ നാളായി മലയാള ചിത്രം നിര്‍മ്മിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അനുയോജ്യമായ തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു എന്നും അത്തരത്തില്‍ ഒരെണ്ണം എത്തിയതിനാലാണ് മലയാളത്തിലേയ്ക്കും കടക്കുന്നതെന്ന് ധനുഷ് പറഞ്ഞു.

uploads/news/2017/03/91526/dhanu1.jpg

ധനുഷിന്റെ ആദ്യ മലയാള നിര്‍മ്മാണത്തില്‍ നായകനാകുന്നത് യുവതാരം ടൊവിനോ തോമസ്. പുതുമുഖം നേഹ അയ്യറാണ് ചിത്രത്തിലെ നായിക. മൃത്യുഞ്ജയത്തിന്റെ സംവിധായകന്‍ ഡോമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. കാക്കമുട്ടൈ, വിസാരണൈ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് വണ്ടര്‍ബാര്‍ ഫിലിംസാണ്. ചിത്രത്തിന്റെ പൂജ ഇന്നലെ നടന്നു.

Ads by Google
Monday 20 Mar 2017 09.00 AM
YOU MAY BE INTERESTED
TRENDING NOW