Friday, June 30, 2017 Last Updated 3 Min 33 Sec ago English Edition
Todays E paper
Monday 20 Mar 2017 07.55 AM

വൈദിക വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിവിരുദ്ധ പീഡനം; പോലീസിനെ കണ്ട് വൈദികന്‍ ഓടി രക്ഷപ്പെട്ടു ; നാട്ടുകാര്‍ പിന്നാലെ ഓടിയിട്ടും പിടികൂടാനായില്ല

uploads/news/2017/03/91521/priest.jpg

പുത്തൂര്‍ (കൊല്ലം): െവെദികവിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന ആരോപണം നേരിടുന്ന െവെദികന്‍ പോലീസിനെ കണ്ട് ഓടി രക്ഷപെട്ടു. നാട്ടുകാരും പോലീസും പിന്നാലെ ഓടിയിട്ടും പിടികൂടാനായില്ല.

പുത്തൂര്‍ തേവലപ്പുറം പുല്ലാര്‍മല ഹോളിക്രോസ് കത്തോലിക്ക പള്ളിയുടെ അധീനതയിലുള്ള എസ്.ബി.എം. സെമിനാരിയിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്നാണ് ആരോപണം. സംഭവം അന്വേഷിക്കാനെത്തിയ പോലീസുകാരെ കണ്ട് ഇന്നലെ ഉച്ചയ്ക്ക് കോട്ടാത്തല സെന്റ് മേരീസ് പള്ളിയില്‍ നിന്നാണ് ഫാ. തോമസ് പാറേക്കട ഇറങ്ങിയോടിയത്.

സെമിനാരിയിലെ പൂവാര്‍ സ്വദേശികളായ മൂന്നു വിദ്യാര്‍ഥികളെ ഫാ. തോമസ് നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയിരുന്നു. െവെദികന്റെ പീഡനത്തില്‍ വിദ്യാര്‍ഥികളുടെ മാനസികനില തകരാറിലായി. തുടര്‍ന്ന് മൂന്നു പേരെയും വീട്ടിലേക്കു പറഞ്ഞയച്ചു. പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൂവാര്‍ സ്‌റ്റേഷനിലെത്തി ഫാ. തോമസിനെതിരെ പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായാണ് പൂവാര്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ ഇന്നലെ പുത്തൂരില്‍ എത്തിയത്. പോലീസ് പള്ളി പരിസരത്ത് എത്തിയ വിവരം അറിഞ്ഞ് െവെദികന്‍ ഇറങ്ങിയോടി. പീഡനവിവരം നാട്ടുകാരെ അറിയിച്ച പോലീസുകാര്‍ നാട്ടുകാരുമായി ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും െവെദികനെ കണ്ടെത്താനായില്ല.

തോമസ് പാറേക്കട മൂന്ന് വര്‍ഷമായി ഈ സെമിനാരിയിലെ െവെദികനാണ്. സെമിനാരിയിലെ പഠനത്തിനു ശേഷം പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയതെന്ന് മൂന്നു വിദ്യാര്‍ഥികളും മൊഴി നല്‍കിയിട്ടുണ്ട്.

െവെദികന്‍ രക്ഷപ്പെട്ടതോടെ പുത്തൂര്‍ പോലീസിനെ വിവരം അറിയിച്ച ശേഷം പൂവാര്‍ സി.ഐയും സംഘവും മടങ്ങി. പീഡന വിവരം പരസ്യമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മൂന്നു മാസം മുമ്പ് ഈ മൂന്നു വിദ്യാര്‍ഥികളെയും സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നതായി സെമിനാരി അധികൃതര്‍ അറിയിച്ചു.

Ads by Google
TRENDING NOW