Sunday, December 10, 2017 Last Updated 18 Min 16 Sec ago English Edition
Todays E paper
Ads by Google
കെ.കെ. സുനില്‍
Monday 20 Mar 2017 07.09 AM

തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വിവരങ്ങളും: ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഗ്രൂപ്പുകള്‍ക്ക് എതിരേ പോലീസ് കേസെടുക്കും

uploads/news/2017/03/91516/mishel.jpg

കൊച്ചി: സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്ന രണ്ടു ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരേ പോലീസ് കേസെടുക്കും. ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്കെതിരേയാണു നടപടി.

ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. ഈ രണ്ടു ഗ്രൂപ്പുകളെയും സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും പോലീസ് ശേഖരിച്ചുകഴിഞ്ഞു. ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി എന്ന ഗ്രൂപ്പില്‍ മിഷേല്‍ നടന്നുപോകുന്നതിന്റെയും ഇന്‍ക്വസ്റ്റ് റൂമില്‍ ശവശരീരം കിടത്തിയിരിക്കുന്നതിന്റെയും രണ്ടു ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്.

രണ്ടിലെയും വസ്ത്രങ്ങള്‍ തമ്മില്‍ പ്രഥമദൃഷ്ട്യാ വ്യത്യാസം തോന്നിക്കും. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മിഷേലിന്റെ മരണം കൊലപാതകമാണെന്നു ധ്വനിപ്പിക്കുന്ന പ്രചാരണം നടത്തിയിരിക്കുന്നത്. ശവശരീരം കണ്ടെടുത്തപ്പോള്‍ മുതല്‍ പോലീസ് എടുത്ത മുഴുവന്‍ ഫോട്ടോകളിലും വസ്ത്രം ഒരേ നിറത്തിലുള്ള ചുരിദാറാണ്.

മാത്രമല്ല, ശവശരീരം കണ്ടെടുക്കുമ്പോള്‍ ഒട്ടേറെ നാട്ടുകാരും ഈ ദൃശ്യങ്ങള്‍ മൊെബെല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അതിലും ഒരേ ചുരിദാറാണു വേഷം. എന്നാല്‍ ഇന്‍ക്വസ്റ്റ് റൂമില്‍ കിടത്തിയിരിക്കുന്നതായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ ടീ ഷര്‍ട്ട് എന്നു തോന്നിപ്പിക്കുന്ന മേല്‍വസ്ത്രമാണു വേഷം. ഈ ഫോട്ടോയില്‍ മോര്‍ഫിങ് നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇന്‍ക്വസ്റ്റ് റൂമില്‍ ഉണ്ടായിരുന്ന മിഷേലിന്റെ ചില ബന്ധുക്കള്‍ മൃതദേഹത്തിന്റെ ഫോട്ടോ എടുത്തിരുന്നു.

ഈ ഫോട്ടോ പുറത്തുപോയിരിക്കാമെന്നും ചിത്രത്തില്‍ മാറ്റം വരുത്തിയിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതിനെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Ads by Google
Ads by Google
TRENDING NOW