Sunday, April 22, 2018 Last Updated 44 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 20 Mar 2017 06.47 AM

ബ്ലേഡ് മാഫിയ വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു; ശസ്ത്രക്രിയ കഴിഞ്ഞ ഗൃഹനാഥനെയും വിട്ടില്ല; മകനെ ഫോണ്‍വിളിച്ചു വരുത്തി മര്‍ദ്ദിച്ചു

uploads/news/2017/03/91515/blade-mafia.jpg

പാലാ: ബ്ലേഡ് മാഫിയ വീടു കയറി ആക്രമിച്ച് വീട്ടമ്മയുടെ െകെ തല്ലിയൊടിച്ചു. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഗൃഹനാഥനെയും മകനെയും മര്‍ദിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെ കുമ്മണ്ണൂരിലായിരുന്നു സംഭവം. കുമ്മണ്ണൂര്‍ വെടിക്കുന്നേല്‍ സുധാകരന്‍ നായരുടെ വീട്ടിലാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്.

സുധാകരന്‍ നായരുടെ ഭാര്യ ലേഖ എസ്. നായരെ തള്ളിയിട്ട് െകെ തല്ലിയൊടിച്ചെന്ന് പരാതിയില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്കു വിശ്രമിക്കുകയായിരുന്ന ഭര്‍ത്താവ് സുധാകരന്‍ നായര്‍ തടഞ്ഞെങ്കിലും അദ്ദേഹത്തെയും മര്‍ദിച്ച് ഗുരുതരമായി പരുക്കേല്‍പിച്ചു. കഴുത്തിന് കമ്പിയിട്ട് വിശ്രമത്തിലായിരുന്നു സുധാകരന്‍നായര്‍. ഇക്കാര്യം പറഞ്ഞുവെങ്കിലും സംഘം മര്‍ദിക്കുകയായിരുന്നു. സ്ഥലത്തില്ലാതിരുന്ന മകന്‍ സുധീഷ്‌കുമാറിനെ സംഘം ഫോണില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു. ശബ്ദംകേട്ട് അയല്‍ക്കാരെത്തിയതോടെ സംഘം ഓട്ടോറിക്ഷയില്‍ രക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ലേഖയേയും സുധാകരന്‍നായരേയും സുധീഷ്‌കുമാറിനെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പണം പലിശയ്ക്ക് നല്‍കുന്ന കുമ്മണ്ണൂര്‍ താമരശേരില്‍ രതീഷ്‌കുമാറിന്റെ പക്കല്‍നിന്ന് എട്ട് മാസം മുന്‍പ് സുധീഷ്‌കുമാര്‍ ഓട്ടോറിക്ഷ 24000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. 14000 രൂപ നല്‍കി ബാക്കി പതിനായിരം രൂപാ തവണയായി നല്‍കാമെന്നായിരുന്നു ധാരണ. പറഞ്ഞ തുക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് സുധീഷിന്റെ ഓട്ടോറിക്ഷ രതീഷ്‌കുമാര്‍ െകെക്കലാക്കിയിരുന്നു. ശനിയാഴ്ച രാത്രി ഇയാള്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നു സുധീഷ്‌കുമാര്‍ പരാതിയില്‍ പറഞ്ഞു. പതിനായിരം രൂപയും എട്ട് മാസത്തെ പലിശയും ചേര്‍ത്ത് 30,000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. കിടങ്ങൂര്‍ പോലീസ് കേസെടുത്തു.

Ads by Google
Monday 20 Mar 2017 06.47 AM
YOU MAY BE INTERESTED
TRENDING NOW