Monday, March 20, 2017 Last Updated 12 Min 40 Sec ago English Edition
Todays E paper
Monday 20 Mar 2017 01.25 AM

തിരുനക്കര പൂരം നാളെ

uploads/news/2017/03/91441/re4.jpg

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന തിരുനക്കര പൂരം നാളെ, നഗരം ആഘോഷത്തിമിര്‍പ്പില്‍. നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നിനു പകല്‍പ്പൂരം ആരംഭിക്കും. ഇതിനു മുന്നോടിയായി സമീപ പ്രദേശങ്ങളിലെ 11 ക്ഷേത്രങ്ങളില്‍നിന്ന്‌ ചെറുപൂരങ്ങള്‍ രാവിലെ പുറപ്പെടും. ഉച്ചയ്‌ക്ക്‌ ഒന്നിനു മുന്‍പ്‌ ചെറുപൂരങ്ങള്‍ തിരിനക്കര മൈതാനത്തു പ്രവേശിക്കും.
അമ്പലക്കടവ്‌ ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്‌ണ ക്ഷേത്രം, പുതിയതൃക്കോവില്‍ മഹാവിഷ്‌ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ്‌ ഭഗവതി ക്ഷേത്രം, കൊപ്രത്ത്‌ ദുര്‍ഗാദേവി ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ദേവീക്ഷേത്രം, പുല്ലരിക്കുന്ന്‌ മള്ളൂര്‍കുളങ്ങര മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാണ്‌ ചെറുപൂരങ്ങള്‍ പുറപ്പെടുന്നത്‌.
തൃക്കടവൂര്‍ ദേവസ്വം ശിവരാജു, പുതുപ്പള്ളി സാധു, മലയാലപ്പുഴ രാജന്‍, ചൈത്രം അച്ചു, കുന്നത്തൂര്‍ രാമു, തോട്ടുചാലില്‍ ബോലോനാഥ്‌, കാഞ്ഞിരക്കാട്‌ ശേഖരന്‍, ശ്രീധരീയം മഹാദേവന്‍, ചുരൂര്‍മഠം രാജശേഖരന്‍, കുളമാക്കില്‍ പാര്‍ഥസാരഥി, പനയനാര്‍ക്കാവ്‌ കാളിദാസന്‍, ചിറക്കാട്ട്‌ കണ്ണന്‍, ചാന്നാനിക്കാട്‌ അയ്യപ്പന്‍കുട്ടി, പല്ലാട്ട്‌ ബ്രഹ്‌മദത്തന്‍, വേമ്പനാട്ട്‌ അര്‍ജുനന്‍, പത്മന ശരവണന്‍, ഉണ്ണിപ്പള്ളില്‍ ഗണേശന്‍, കിരണ്‍ ഗണപതി, ഉഷശ്രീ ദുര്‍ഗാപ്രസാദ്‌, നടയ്‌ക്കല്‍ ഉണ്ണികൃഷ്‌ണന്‍, വെണ്‍മണി നീലകണ്‌ഠന്‍ എന്നീ ഗജവീരന്മാരെയാണു പൂരത്തിന്‌ എഴുന്നള്ളിക്കുന്നത്‌.
മേളകുലപതി പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന ആല്‍ത്തറമേളമാണു പൂരത്തിന്റെ മറ്റൊരു പ്രത്യേകത. തൃശൂര്‍ പാറമേക്കാവ്‌, തിരുവാമ്പാടി ദേവസ്വത്തിന്റെ കുടമാറ്റവും പൂരത്തിന്‌ ആവേശം പകരും. ജോസ്‌ കെ. മാണി എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍, മെംബര്‍മാരായ അജയ്‌ തറയില്‍, കെ. രാഘവന്‍, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്‌ എന്നിവര്‍ വിശിഷ്‌ടാതിഥികളായിരിക്കും.
പൂരത്തിന്റെ ഭാഗമായി ക്ഷേത്രസന്നിധിയില്‍ നാളെ രാവിലെ 10മുതല്‍ മേളകുലപതി പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം അരങ്ങേറും. കാലാവേദിയില്‍ ഉച്ചകഴിഞ്ഞ്‌ 1.30മുതല്‍ തടിക്കല്‍ ജയശങ്കര്‍ നയിക്കുന്ന കളരിപ്പയറ്റും അരങ്ങേറും.

Ads by Google
Monday 20 Mar 2017 01.25 AM
YOU MAY BE INTERESTED
TRENDING NOW