Thursday, March 22, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 08.19 PM

ലേഡി മോഹന്‍ലാല്‍ എന്നു വിളിച്ചവരോട് മഞ്ജു വാര്യര്‍ പറഞ്ഞത്

uploads/news/2017/03/91341/lady.jpg

മലയാളികള്‍ മഞ്ജു വാര്യരുടെ തിരിച്ചുവരവിനു വേണ്ടി കാത്തിരുന്നതു പോലെ മറ്റൊരു നടിയുടെ തിരിച്ചുവരവിനായി കാത്തിരുന്നിട്ടില്ല. സൂപ്പര്‍ ലേഡി എന്ന വിളിക്കൊപ്പം മഞ്ജു വാര്യരെ ലേഡി മോഹന്‍ലാല്‍ എന്നും വിളിക്കുന്നവരുണ്ട്. ഈ വിളിയേക്കുറിച്ചു ഒരു അഭിമുഖത്തിനിടയ്ക്കു ചോദിച്ചപ്പോള്‍ മഞ്ജു പറഞ്ഞത് ഇങ്ങനെ. അത്തരം വിളികള്‍ എന്നോടുള്ള സ്‌നേഹം കൊണ്ടാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ടു തന്നെ ആ വിളി ഏറെ സന്തോഷം നല്‍കുന്നു. ആ വിളി താന്‍ ആസ്വദിക്കുന്നു എന്നും മഞ്ജു പറഞ്ഞു.

ആസ്വദിക്കുമ്പോള്‍ തന്നെ അത് ഒരു ഉത്തരവാദിത്വമാണ് എന്നും തിരിച്ചറിയുന്നു. അതൊരു വെല്ലുവിളിയാണ്. ലേഡി മോഹന്‍ലാല്‍ എന്നൊക്കെ വിളിക്കുമ്പോള്‍ ആ പേരിനു മോശം വരാത്ത രീതിയിലുള്ള സിനിമകള്‍ തിരഞ്ഞെടുക്കണം എന്നതു തന്റെ ഉത്തരവാദിത്വമാണ് എന്നും മഞ്ജു പറഞ്ഞു.

Ads by Google
Sunday 19 Mar 2017 08.19 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW