Friday, October 20, 2017 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 06.20 PM

അജയ് സിംഗ് ബിസ്ത് എന്ന ഗണിതശാസ്ത്ര ബിരുദധാരി എങ്ങനെ യോഗി ആദിത്യനാഥ് ആയി

uploads/news/2017/03/91326/yogi.jpg

ലഖ്‌നൗ: തീവ്രഹിന്ദുത്വ മുഖമായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമ്പോള്‍ ബി.ജെ.പി നല്‍കുന്ന സന്ദേശം വ്യക്തമാണ്. കടുത്ത തീവ്രാദ നിലപാടിലേക്ക് തന്നെയാണ് പാര്‍ട്ടിയുടെ സഞ്ചാരമെന്നാണ് ആ സന്ദേശം. രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങളില്‍ ഇനി മുഖ്യമന്ത്രിയെന്ന നിലയില്‍ യോഗി സ്വീകരിക്കുന്ന തീവ്ര നിലപാടുകള്‍ നിര്‍ണ്ണായകമായിരിക്കും.

1972 ജൂണ്‍ 5ന് ഇന്നത്തെ ഉത്തരാഖണ്ഡിലെ രാജ്പുത് കുടുംബത്തില്‍ ജനിച്ച യോഗിയുടെ പൂര്‍വാശ്രമത്തിലെ പേര് അജയ് സിംഗ് ബിസ്ത് എന്നാണ്. ഗണിത ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. 1998ല്‍ 26-ാം വയസില്‍ ആദ്യമായി ലോക്‌സഭാംഗമായി. പന്ത്രണ്ടാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു യോഗി ആദിത്യനാഥ്. 21-ാം വയസില്‍ മഹന്ത് അദൈ്വദിന്റെ ശിഷ്യനായ യോഗി ഗോര്‍ഖ്‌നാഥ് മഠത്തിലെ മുഖ്യ പൂജാരിയാണ്.

അഞ്ച് വര്‍ഷം കൊണ്ട് മഹന്ത് അദൈ്വദിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായി മാറിയ യോഗി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിച്ചു കൊണ്ട് 1996ലാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. 1998ല്‍ അദൈ്വദിന്റെ പിന്‍ഗാമിയായി തന്നെ യോഗി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തി. 98ല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച അദൈ്വദ് തന്റെ പിന്‍ഗാമിയായി യോഗിയെ പ്രഖ്യാപിക്കുകയായിരുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW