Friday, April 20, 2018 Last Updated 22 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 02.35 PM

ജോലിക്കു വിളിച്ചവര്‍ പേരു കണ്ട് മടക്കി അയച്ചു; കുഴപ്പം പിടിച്ച പേരു മാറ്റാന്‍ യുവാവ് കോടതിയില്‍

uploads/news/2017/03/91293/sajid.jpg

റാഞ്ചി: കൊച്ചു മകന്‍ ജനിച്ചപ്പോള്‍ എല്ലാ മുത്തച്ഛന്മാരെയും പോല്‍ അദ്ദേഹവും പേരിടാന്‍ കാത്തിരിക്കുകയായിരുന്നു. റാഞ്ചി സ്വദേശിയായ ആ മുത്തച്ഛന്‍ പേരക്കുട്ടിയെ സ്‌നേഹപൂര്‍വ്വം സദ്ദാം ഹുസൈന്‍ എന്നു വിളിച്ചു. സ്‌നേഹത്തോടെ വിളിച്ച ആ പേര് കൊച്ചു മകന് ജീവിതത്തിലെ ഏറ്റവും വലിയ പണിയാകുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം സദ്ദാം ഹുസൈന്‍ തമിഴ്‌നാട്ടിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മറൈന്‍ എഞ്ചിനിയറിംഗ് രണ്ടാം റാങ്കോടെ പാസ്സായി. മികച്ച വിജയം നേടി പാസ്സായിട്ടും മുത്തച്ഛന്റെ സദ്ദാമിന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ജോലി കിട്ടുന്നില്ല. കാര്യം അന്വേഷിച്ചപ്പോള്‍ പേരാണു വില്ലന്‍.

അമേരിക്ക തൂക്കിലേറ്റിയ സദ്ദാം ഹുസൈന്റെ പേരുള്ള ഒരാളെ കമ്പനിയില്‍ എടുക്കാന്‍ ആരും തയ്യാറായില്ല. ഷാരുഖ് ഖാനെ പോലുള്ളവരെ പോലും വിവിധ രാജ്യങ്ങളില്‍ തടയുമ്പോള്‍ താങ്കളെ എങ്ങനെ ജോലിക്കെടുക്കുമെന്നാണ് എല്ലാവരും ചോദിച്ചത്. മറൈന്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ നിരവധി രാജ്യങ്ങളില്‍ സഞ്ചരിക്കേണ്ടി വരും അപ്പോള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ വയ്യെന്ന് നേരിട്ടു പറഞ്ഞു.

ഒടുവില്‍ പേരു മാറ്റാന്‍ തന്നെ സദ്ദാം ഹുസൈന്‍ തീരുമാനിച്ചു. എല്ലായിടത്തും ഓടി നടന്ന് എല്ലാ രേഖകളിലും സദ്ദാം ഹുസൈന്‍ എന്ന പേരു മാറ്റി സാജിദ് എന്നാക്കി. പക്ഷേ സിബിഎസ്ഇ മാത്രം പേരു മാറ്റി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇതിനായി കോടതിയില്‍ എത്തിയതോടെയാണ് സാജിദ് വാര്‍ത്തകളില്‍ നിറഞ്ഞത്. പേരിട്ട മുത്തച്ഛന്‍ അറിയുന്നുണ്ടോ കൊച്ചു മകന്റെ കഷ്ടപ്പാട്.

Ads by Google
Sunday 19 Mar 2017 02.35 PM
YOU MAY BE INTERESTED
TRENDING NOW