Friday, June 22, 2018 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 11.09 AM

'വിവാദ ഭൂമി' യെ നയിക്കാന്‍ വിവാദനായകനായ 'യോഗി' യോഗ്യനോ?

uploads/news/2017/03/91271/adityanath-web.jpg

വര്‍ഗ്ഗീയതയും, അസഹിഷ്ണുതയും, വര്‍ഗ്ഗീയ കൊലപാതകങ്ങളും നടമാടിയ ഭാരതത്തിന്റെ ഹൃദയമണ്ണായ ഉത്തര്‍ പ്രദേശിനെ നയിക്കാന്‍ ബിജെപി ഏല്‍പ്പിച്ചത് തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിനെ. വിദ്വേഷ പ്രസംഗങ്ങളും, പ്രസ്താവനകളും കൊണ്ട് കുപ്രസിദ്ധനായ യോഗീ ആദ്യനാഥിനെ 15 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു പിടിച്ച സംസ്ഥാനത്തിന്റെ ചുമതല നല്‍കിയതിനു പിന്നില്‍ ബിജെപിയുടേയും ആര്‍എസ്എസിന്റെയും കൃത്യമായ അജന്‍ഡയാണ് മുന്നോട്ടുവെച്ചത്. ദാദ്രിയും, മുസഫര്‍ നഗറും മനസില്‍ നിന്ന് മായുന്നില്ല.

രജപുത്ര സമുദായമായ യോഗി 26-ാം വയസിലാണ് ഖോരക്പൂരില്‍ നിന്ന് മത്സരിച്ചു ജയിച്ച് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിനായി തീവ്ര -വാദം ഉയര്‍ത്തുന്ന യോഗി സംസ്ഥാന ചുമതല ഏറ്റെടുക്കുമ്പോള്‍ ഭയക്കേണ്ടതിന്റെ ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. രാമക്ഷേത്രം പണിയുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും യോഗി വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

മുസ്ലീം-ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരെ പലപ്പോഴും യോഗിയുടെ നിലപാടുകള്‍ അതിരു വിട്ടിരുന്നു. ശരിഅത്ത് നിയമമുള്ള രാജ്യത്തിലേക്ക് ഇന്ത്യയിലെ മുസ്ലീങ്ങള്‍ പോയ്‌ക്കോളൂ.. ഇന്ത്യയ്ക്ക് ഇന്ത്യയുടേതായ ഭരണഘടനയും നിയമവുമുണ്ട് എന്ന മുസ്ലീം വിരുദ്ധ നിലപാട് പ്രഖ്യാപിച്ചുകൊണ്ടാണ് യോഗി വിവാദങ്ങളിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങളെ അടച്ചാക്ഷേപിച്ച് കലാപത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ കെട്ടിവെച്ചുകൊണ്ടും യോഗി പ്രസംഗം നടത്തി.

ഇന്ത്യയിലെത്തി കൊല്‍ക്കത്തയുടെ തെരുവു മക്കള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മദര്‍ തെരേസയേയും യോഗി വെറുതെ വിട്ടില്ല. ഇന്ത്യയെ ക്രിസ്തീയവത്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നൂ മദര്‍ തെരേസയെന്നാണ് യോഗി വാദം ഉയര്‍ത്തിയത്. 2016 ജുണില്‍ ഉത്തര്‍ പ്രദേശില്‍ ബസ്തിയില്‍ രാമകഥാ ചടങ്ങില്‍ സംസാരിക്കവെയാണ് മദര്‍ തെരേസയ്ക്ക് എതിരെ അദേഹം രംഗത്തെത്തിയത്.

ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ അസഹിഷ്ണുത എന്ന വാദം രാജ്യത്ത് ഉയരുകയും പിന്നാലെ ഇതില്‍ ആശങ്ക പ്രകടിപ്പിച്ച ആമിര്‍ ഖാനോട് രാജ്യം വിട്ടുപോകാന്‍ യോഗി ആവശ്യപ്പെട്ടത് വന്‍ വിവാദമായി. ഷാരൂഖ് ഖാനെ പാക്കിസ്ഥാന്‍ തീവ്രവാദിയായി ഉപമിച്ചതും ഈ വിവാദ നായകനെ വളര്‍ത്തി.

ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ യോഗിയെ കാവിയിലല്ലാതെ കാണാനാകില്ല. കുടുംബജീവിതം ഉപേക്ഷിച്ച് തന്റെ ആശയങ്ങളുടെ പിന്നാലെ ഒറ്റയ്ക്ക് ആരെയും കൂസാതെ നടക്കുന്നവന്‍. 1998 ലാണ് യോഗി ഗോരഖ്ഗൂരിലൂടെ ലോക്‌സഭയിലെത്തുന്നത്. ലോക്‌സഭയില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ സാമാജികന്‍. ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ ജനകീയ മുഖമാണ് ഈ വിവാദ നാകന്റേത്. ഈ ആത്മീയ പരിവേഷത്തിനെ വര്‍ഗ്ഗീയ കലാപ ഭുമിയിലെ ജനങ്ങള്‍ വിശ്വസിച്ചതാകാം ഇത്രയും ഭൂരിപക്ഷം നല്‍കി വിജയത്തിലേക്ക് നയിച്ചത്. പാവപ്പെട്ടവരുടെ ഉന്നമനത്തിനും ഗോഹത്യയ്‌ക്കെതിരായും യോഗിയുടെ നേതൃത്വത്തില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. വിവാദ ഭൂമിയില്‍ വിവാദ നായകന്‍ വിവാദങ്ങളില്‍ നിന്ന് മുഖ്യപദത്തിലേക്ക് എത്തുമ്പോള്‍ തീവ്രഹിന്ദുത്വ വാദി മതേതരത്വത്തിന്റെ പടച്ചട്ട അണിയുമെന്ന് പ്രത്യാശിക്കാം.. വികസന മുരടിപ്പും, ദാരിദ്രവും, കലാപങ്ങളും വിത്തു പാകിയ യുപി മണ്ണില്‍ മോഡി യുടെ വികസന രാഷ്ട്രീയം ഏക മതമാകട്ടെ...!

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW